Home കർണാടക ‘ഇതൊക്കെയാണ് യഥാര്‍ത്ഥ സ്നേഹം, ലൈക്കിന് വേണ്ടിയുള്ളതല്ല’; നെറ്റിസണ്‍സിന്റെ കണ്ണ് നനയിച്ച്‌ ബെംഗളൂരുവിലെ ഈ അമ്മ!

‘ഇതൊക്കെയാണ് യഥാര്‍ത്ഥ സ്നേഹം, ലൈക്കിന് വേണ്ടിയുള്ളതല്ല’; നെറ്റിസണ്‍സിന്റെ കണ്ണ് നനയിച്ച്‌ ബെംഗളൂരുവിലെ ഈ അമ്മ!

സോഷ്യല്‍ മീഡിയയില്‍ ആളാകാനും ‘ലൈക്കുകള്‍’ വാരിക്കൂട്ടാനും വേണ്ടി മാത്രം നന്മ ചെയ്യുന്നവരുടെ കാലത്താണിത്.എന്നാല്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലല്ലാതെ, തികച്ചും നിസ്വാർത്ഥമായി മറ്റുള്ളവരെ സഹായിക്കുന്നവർ ഇന്നും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചുറ്റുമുള്ള മനുഷ്യരോടും മൃഗങ്ങളോടും അവർ കാണിക്കുന്ന ദയയുടെ കഥ അയല്‍ക്കാരനായ ജഗദീഷ് നടനല്ലി പങ്കുവെച്ചതോടെയാണ് ലോകം അറിഞ്ഞത്.വർഷങ്ങളായി ഈ സ്ത്രീ തൊഴിലാളികള്‍ക്കും, കച്ചവടക്കാർക്കും, അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കും ഭക്ഷണവും ലഘുഭക്ഷണവുമെല്ലാം നല്‍കുന്നുണ്ട് എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത് ആളുകളുടെ അംഗീകാരം കിട്ടാൻ വേണ്ടിയല്ല എന്നും പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് കാണാം. ചായയും കാപ്പിയും മറ്റും നല്‍കിക്കൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവർ ആളുകളോട് തന്റെ ദയ കാണിക്കുന്നു.’നമ്മുടെ കെട്ടിടത്തിന്റെ എതിർവശത്ത് താമസിക്കുന്ന സ്ത്രീയാണിത്. 10 വർഷമായി ഞാനിവിടെ വാടകക്കാരനായി താമസിക്കുന്നുണ്ട്. കുറേ വർഷങ്ങളായി ഞാനിവരെ നിരീക്ഷിക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും ഇവർ നമ്മുടെ സ്ട്രീറ്റില്‍ വരാറുള്ള മുനിസിപ്പാലിറ്റി ജീവനക്കാർക്ക് കോഫിയും ബ്രെഡ്ഡും ബിസ്കറ്റും പഴവുമെല്ലാം നല്‍കാറുണ്ട്. പ്രത്യേകം സന്ദർഭങ്ങളില്‍ ഇവർ സ്നാക്കുകളും ഉപയോഗപ്രദമായ സാധനങ്ങളുമെല്ലാം നല്‍കാറുണ്ട്’.

You may also like

error: Content is protected !!
Join Our WhatsApp Group