Home Featured ‘ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

‘ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

by admin

ബെംഗളുരു: കര്‍ണാടക തലസ്ഥാന നഗരിയിലെ മെട്രോ റെയില്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡ് വ്യാപനത്തിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും, മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനിമുതൽ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ, നിര്‍ബന്ധിത ക്വാറന്റൈന് ഇല്ല : നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക സർക്കാർ

‘കോവിഡ്-19 വ്യാപനം തുടരുകയാണെങ്കിലും പൊതുജീവിതം സാധാരണ നിലയിലേക്ക് പടിപടിയായി പുനഃസ്ഥാപിക്കപ്പെടുകയാണ്. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച്‌ മെട്രോ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും’ യെഡിയൂരപ്പ പറഞ്ഞു. നഗരമധ്യത്തില്‍ നിര്‍മ്മിച്ച പുതിയ ഫ്ലൈഓവറിന് വിപ്ലവ സ്വാതന്ത്ര്യസമര സേനാനി സംഗൊല്ലി റായാനയുടെ പേര് നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 ലോക്ക്ഡൌണ്‍ കാരണം ബെംഗളുരു മെട്രോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച്‌ അഞ്ചുമാസത്തിനുശേഷമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി കൂടി ലഭിച്ചശേഷമായിരിക്കും സര്‍വീസ് പുനരാരംഭിക്കുക. കേന്ദ്രത്തില്‍ നിന്ന് സെപ്റ്റംബര്‍ 1 മുതലുള്ള അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബെംഗളുരു മെട്രോ അധികൃതര്‍ അറിയിച്ചു. സേവനം പുനരാരംഭിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഒരു സാധാരണ പ്രവര്‍ത്തന നടപടിക്രമം (എസ്‌ഒപി) ബെംഗളുരു നമ്മ മെട്രോ തയ്യാറാക്കിയിട്ടുണ്ട്.

ബാബറിമസ്‌ജിദ്‌ തകര്‍ക്കല്‍: ഗൂഢാലോചനക്കേസില്‍ വിധിപറയാന്‍ ഒരുമാസംകൂടി

bangalore malayali news portal join whatsapp group

അതിനിടെ ബംഗളുരുവില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്ക്ക് ഉപയോഗത്തില്‍ കോര്‍പറേഷന്‍ ഇളവ് നല്‍കി. ബൈക്കിലോ കാറിലോ ഒറ്റയ്കാണ് യാത്രചെയ്യുന്നത് എങ്കില്‍ മാസ്ക് ധരിയ്ക്കുക നിര്‍ബന്ധമല്ലെന്നാണ് ബെംഗളുരു കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്. മാസ്ക് ഉപയോഗിയ്ക്കാത്തവരില്‍നിന്നും കോര്‍പ്പറേഷന്‍ മാര്‍ഷല്‍മാര്‍ പിഴയീടാക്കുന്നതില്‍ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. കാറില്‍ ഒടിയ്ക്കുന്നയാളെ കൂടാതെ മറ്റു യാത്രക്കാര്‍ ഉണ്ടെങ്കുല്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിയ്ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ

ബൈക്കില്‍ പുറകില്‍ ആളുണ്ടെങ്കിലും ബൈക്ക് ഒടിയ്ക്കുന്നയാളും സഹയാത്രികരും മാസ്ക് ധരിയ്ക്കണം എന്നും ബെംഗളുരു കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വ്യായാമത്തിന്റെ ഭാഗമായി നടക്കുകയും ഓടുകയും ചെയ്യുന്നവര്‍ മാസ്ക് ധരിയ്ക്കേണ്ടതില്ല എന്നും നേരത്തെ ബെംഗളുരു കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. മാസ്ക് ധരിച്ചല്ലെങ്കില്‍ 100 രൂപയാണ് ബെംഗളുരുവില്‍ പിഴയായി ഈടാക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group