Home Featured ഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടഞ്ഞ് സ്വകാര്യ സ്‌കൂളുകൾ; പരാതിയുമായി മലയാളി രക്ഷിതാക്കൾ

ഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടഞ്ഞ് സ്വകാര്യ സ്‌കൂളുകൾ; പരാതിയുമായി മലയാളി രക്ഷിതാക്കൾ

by admin

ബംഗളൂരു: കൊവിഡ് കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധി കാരണം കൃത്യമായി ഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സ്വകാര്യ സ്‌കൂൾ അധികൃതർ തടയുന്നതായി പരാതി. ബംഗളൂരുവിലെ മലയാളികളടക്കമുള്ള നൂറുകണക്കിന് രക്ഷിതാക്കളാണ് കർണാടക മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.

കർണാടകയിൽ വീണ്ടും എട്ടായിരം കടന്നു കോവിഡ് ;രോഗമുക്തി നിരക്കിലും വർദ്ധന,126 മരണം

ബംഗളൂരുവിൽ ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ മലയാളി രക്ഷിതാക്കൾ നിരവധിയാണ്. പലർക്കും മക്കളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഫീസ് ലഭിച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥികളുടെ പഠനം മുടക്കരുതെന്ന് കർശന സർക്കാർ നിർദേശം നിലനിൽക്കേയാണ് പല വിദ്യാർത്ഥികൾക്കുമെതിരെ സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളുടെ നടപടി.

 നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം"ഘർ പേ രഹോ" ശ്രദ്ധേയമാവുന്നു     

വിദ്യാർത്ഥിയെ സ്‌കൂളിൽനിന്നും പുറത്താക്കുന്ന നടപടി പോലുമുണ്ടായെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ സ്‌കൂളുകൾ പ്രവർത്തിക്കുമ്പോഴുള്ള യാതൊരു സൗകര്യവും ഇപ്പോൾ സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നില്ല, എന്നിട്ടും പല സൗകര്യങ്ങൾക്കും ഇപ്പോഴും തുക ഈടാക്കുന്നായും പരാതിയുണ്ട്.

bangalore malayali news portal join whatsapp group

മലയാളികളടക്കം ഇരുന്നൂറോളം രക്ഷിതാക്കളാണ് ബെംഗളൂരുവിലെ വിവിധ സ്വകാര്യ സ്‌കൂളുകളുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിരിക്കുകയാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group