ബംഗളൂരു : തെരുവോരത്ത് കഴിഞ്ഞിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കര്‍ണാടകയിലെ ഹസനില്‍ ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. നിഷ്ഠൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ സമീപത്തെ സിസിറ്റിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി
ഒരു കടയ്ക്കു മുന്നിലായി രണ്ട് പേര് ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാളെത്തുന്നു. തുടര്‍ന്ന് സമീപത്ത് നിന്നും ഒരു വലിയ സിമന്റ് കട്ടയെടുത്ത് ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേല്‍ക്കാനും സമീപത്തെ ചുവരില്‍ ചാരിയിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പിന്നീട് 12.42ഓടെ വീണ്ടും തിരികെ വന്ന ഇയാള്‍ പരിക്കേറ്റ് ചോരവാര്‍ന്ന് അവശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവര്‍ ചെറുത്ത് നിന്നതോടെ അയാള്‍ വീണ്ടും അവിടെ നിന്നും ഒടി കളഞ്ഞു. ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു.
ഒരു മണി ആയപ്പോള്‍ ഇയാള്‍ വീണ്ടും അതേസ്ഥലത്തെത്തി. ആ സമയത്ത് പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു. ഇതോടെ നേരത്തെ ആക്രമിക്കാന്‍ ഉപയോഗിച്ച അതേ സിമന്റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാള്‍ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. ശേഷം സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപം നടന്ന ഈ ക്രൂരകൃത്യം മുഴുവന്‍ അരികിലുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സിസിറ്റിവിയിലാണ് പതിഞ്ഞത്. നിഷ്ഠൂര കൃത്യം നടത്തി കടന്നു കളഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഹസന് എസ് പി ശ്രീനിവാസ് ഗൗഡ അറിയിച്ചത്.സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച ഫോറന്‍സിക് തെളിവുകളില്‍ നിന്നും എന്തെങ്കിലും തുമ്ബു കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്ത്രീക്കരികിലായി ഉറങ്ങിക്കിടന്നിരുന്ന ആളെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
- ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
- കേരളത്തിൽ ഇന്ന് 2,406 പേര്‍ക്ക് കോവിഡ്: 10 മരണം.
- ബാബറിമസ്ജിദ് തകര്‍ക്കല്‍: ഗൂഢാലോചനക്കേസില്‍ വിധിപറയാന്‍ ഒരുമാസംകൂടി
- കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈന് 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ
- ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുല്‍ഖര്‍; ഇടംനേടി പൃഥ്വിരാജും നിവിന്‍ പോളിയും
- ‘എന്ത് കോവിഡ്…..’ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയത് നൂറുകണക്കിനാളുകള്‍
- എസ്ഡിപിഐയെ നിരോധിക്കില്ല, പക്ഷെ നിയമ നടപടി സ്വീകരിക്കും: സ്വരം മാറ്റി കര്‍ണാടക സര്‍ക്കാര്‍
- കർണാടകയിൽ വീണ്ടും സോഷ്യൽ മീഡിയ വഴി വർഗീയ പോസ്റ്റ് : ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ച ഇരുപതുകാരന് അറസ്റ്റില്‍
- കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന
- അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ബഹ്റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;
- ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു
- “ഗൂഗിള്‍ പേ” പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി
- തദ്ദേശ വോട്ടര്‍പട്ടികയില്‍ ഇന്നു മുതല്‍ പേരു ചേര്‍ക്കാം
- കണ്മുന്നില് പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം
- മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി
- ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്