Home covid19 50 % ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ

50 % ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ

by admin

ബംഗളുരു : 50% ആശുപത്രി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് വിട്ടു നൽകണമെന്ന സർക്കാർ വിജ്ഞാപനം അംഗീകരിക്കാത്തതിനാൽ ജയനഗറിൽ വിക്രം ഹോസ്പിറ്റൽ ,അപ്പോളോ ഹോസ്പ്പിറ്റൽ എന്നിവയുടെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒ.ടി.പി) ജൂലൈ 14 മുതൽ 48 മണിക്കൂർ നേരത്തേക്ക് സീൽ ചെയ്ത് കർണാടക സർക്കാർ നടപടി .

ബംഗളുരു അർബൻ ജില്ലാ ഹെൽത്ത് ഓഫീസർ Dr .ശ്രീനിവാസ ജി എ , അറിയിച്ചതാണിക്കാര്യം . ഹെൽത്‌ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ ട്വിറ്ററിൽ പ്രതികരിച്ചു ” ഒരു കൂട്ടായ ശ്രമമാണ് വേണ്ടത് ,സമൂഹത്തിന്റെ എല്ലാ തള്ളിലുള്ളവരുടെയും സഹകരണം ആവശ്യമാണ് . സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സ എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് വേണ്ടി സർക്കാരുമായി സഹകരിക്കണം ” അദ്ദേഹം പറഞ്ഞു
നിലവിൽ 50 % ആശുപത്രി ബെഡുകളും സർക്കാർ റിസേർവ് ചെയ്ത് കോവിഡ് ചികിത്സക്കായി ഉപയോഗിക്കുകയാണ് .

ബംഗളുരു ലോക്കഡൗൺ:പ്രവർത്തനാനുമതിയുള്ള ഇന്ടസ്ട്രികൾ ഏതൊക്കെയെന്നു നോക്കാം

നടപടി വന്നതോടെ ജയനഗറിലുള്ള അപ്പോളോ ആശുപത്രി മുഴുവനായും കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാത്രമായി ഉപയോഗപ്പെടുത്താൻ വിട്ടു നൽകും എന്ന് അപ്പോളോ മാനേജ്‌മന്റ് അറിയിച്ചു . വിക്രം ആശുപത്രി മാനേജ്‌മന്റ് നടപടിക്കെതിരെ പ്രതികരിച്ചില്ല .

 കർണാടകയിൽ 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം  1267  കേസുകളും 56 മരണവും 

മഹാമാരിയുടെ കാലത് സർക്കാരുമായി സഹകരിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ വിഭാഗം മന്ത്രി കെ സുധാകർ . ഞങ്ങൾ പല തവണ അപേക്ഷിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രികൾക്കെതിരെ ഇത്തരം നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group