Home Featured മനോനില തകർന്ന് നാട് വിട്ട മലയാളിയെ ബെഗംളൂരുവിൽ കണ്ടെത്തി:വീട്ടിലെത്തിച്ചു എ ഐ കെ എം സി സി

മനോനില തകർന്ന് നാട് വിട്ട മലയാളിയെ ബെഗംളൂരുവിൽ കണ്ടെത്തി:വീട്ടിലെത്തിച്ചു എ ഐ കെ എം സി സി

by admin

ബെംഗളൂരു;- സാമ്പത്തിക ഞെരുക്കംകാരണം മനോനിലതെറ്റി വീട് വിട്ടിറങ്ങിയ കണ്ണൂർ താഴെ ചൊവ്വ താഴെവളപ്പിൽ ഉസ്മാൻ എന്നയാളെ ബെംഗളൂരുവിൽ കണ്ടെത്തി ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകരാണ് ഇദ്ധേഹത്തെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറിയത്.

ആറ് മാസമായി ഉസ്മാനെ കാണാതായിട്ട് ഇതിന് മുന്നെയും ഇങ്ങനെ വീട് വിട്ടിറങ്ങിയിട്ടുണ്ടെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം തിരിച്ചെത്തിയിരുന്നു. പക്ഷെ ഇപ്രാവശ്യം ഇദ്ധേഹത്തിന് തിരിച്ചുപോകാൻ ലോക്ക് ഡൗൺ തടസ്സമായതായിരിക്കാം.

നാല് ദിവസം മുന്നെ യശ്വന്തപുരം മത്തിക്കര ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന ഇദ്ധേഹം മലയാളിയാണെന്ന് മനസ്സിലായ ഉടനെ കെഎംസിസി പ്രവർത്തകർ കാര്യങ്ങൾ തിരക്കി ഇതിന് മുന്നെ സമൂഹ മാധ്യമങ്ങളിൽ വന്ന കാൺമാനില്ലെന്ന വാർത്തയിലെ ഫോട്ടോയുമായ് താരതമ്യം ചെയ്തപ്പോളാണ് ഇയാൾ കണ്ണൂരിൽനിന്നും കാണാതായ ഉസ്മാൻനാണെന്ന് പ്രവർത്തകർ മനസ്സിലാക്കിയത്

പിന്നീട് ബന്ധുക്കളെ വിവരം അറിയിച്ചു നാട്ടിലെത്തിച്ചുകൊടുക്കാൻ വീട്ടുകാർ ജനറൽ സെക്രട്ടറി എം കെ നൗഷാദിനോട് അഭ്യാർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉന്ന് പുലർച്ചയോടെ ഇദ്ധേഹത്തെ കെഎംസിസി ആംബുലൻസിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് വരെ എത്തിച്ചു അവിടെവെച്ചാണ് ബന്ധുക്കൾക്ക് കൈമാറിയത്.

എ ഐ കെ എം സി സി യശ്വന്തപുരം ഏരിയാ നേതാക്കളായ റഹീം അനുഗ്രഹ ഫൈസൽ തലശ്ശേരി സുബൈർ കായകൊടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്നലെ പുലരുവോളം നടത്തിയ തിരച്ചിലിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ധേഹത്തെ കുളിപ്പിച്ചു വൃത്തിയാക്കി നാട്ടിലേക്ക് അയച്ചത്.

50% ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ  ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group