Home കർണാടക 11 മരണം പഠിപ്പിച്ച പാഠം; ബെംഗളൂരുവിന് എന്തിനാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം? അനേക്കലിലേത് വെറുമൊരു സ്റ്റേഡിയം അല്ല

11 മരണം പഠിപ്പിച്ച പാഠം; ബെംഗളൂരുവിന് എന്തിനാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം? അനേക്കലിലേത് വെറുമൊരു സ്റ്റേഡിയം അല്ല

ബെംഗളൂരു: തുടർച്ചയായി രണ്ടുതവണ ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) റെക്കോഡുകള്‍ക്കൊപ്പം ഇടം നേടി ആഘോഷലഹരിയില്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമാണത്തിൻ്റെ പ്രവർത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു.ഐടി നഗരമായ ബെംഗളൂരു നഗരത്തിൻ്റെ നടുക്ക് സ്ഥിതി ചെയ്യുന്ന എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേയാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സും പദ്ധതിയിടുന്നത്. മെഗാ സ്‌പോർട്‌സ് പദ്ധതിയുടെ തറക്കില്ലിടല്‍ സർക്കാർ നടത്തിയിരുന്നു.എന്തിനാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം2025 ജൂണ്‍ നാലിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ കന്നി കിരീടം നേടിയതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്റ്റേഡിയം ബെംഗളൂരു നഗരത്തിന് പുറത്ത് നിർമിക്കണമെന്ന ആവശ്യം ശക്തമായി. സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ ബെംഗളൂരു നഗരത്തിന് പുറത്ത് സ്റ്റേഡിയം വേണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഭാവിയിലെ സാധ്യതകളും കണക്കിലെടുത്ത് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സും നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.എവിടെയാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം?ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേയാണ് ആധുനിക സൗകര്യങ്ങളോടെ ബെംഗളൂരുവിൻ്റെ തെക്കുകിഴക്കൻ അതിർത്തിഭാഗമായ ആനേക്കല്‍ (Anekal) താലൂക്കില്‍ ക്രിക്കറ്റ് സ്റ്റേഡിയവും സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സും നിർമിക്കുന്നത്. ഏകദേശം 75 ഏക്കർ വിസ്തൃതിയിലകും പദ്ധതി. ബെംഗളൂരു നഗര കേന്ദ്രത്തില്‍ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയാണ് അനേക്കല്‍ താലൂക്ക്. അനേക്കലിലാണ് ഇന്ദ്‌ലാവാടി ഗ്രാമത്തിലാണ് സ്റ്റേഡിയം സമുച്ചയം വികസിപ്പിക്കുന്നത്. ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള സൂര്യ സിറ്റിക്ക് അടുത്തായാണ് ഈ പ്രദേശം.എത്ര പേർക്ക് മത്സരങ്ങള്‍ കാണാംഏകദേശം 80,000 കാണികളെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള നിർദിഷ്ട സ്റ്റേഡിയമാണ് ബെംഗളൂരുവിന് സമീപമുള്ള അനേക്കലില്‍ ആസൂത്രണം ചെയ്യുന്നത്.

പദ്ധതി പൂർത്തിയായാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും നടത്താനാകും. ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍, നൂതന പരിശീലന സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സില്‍ ഉണ്ടാകും. ക്രിക്കറ്റിനായി മാത്രമല്ല വിവിധ കായിക ഇനങ്ങളെയും അത്‌ലറ്റ് വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കർണാടകയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അത്‌ലറ്റുകള്‍ക്ക് ആധുനിക പരിശീലനവും മത്സര സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും.പദ്ധതിച്ചെലവ് എത്ര?ഏകദേശം 943 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. കർണാടക ഹൗസിങ് ബോർഡ് (KHB) പദ്ധതിക്കായുള്ള തുക കണ്ടെത്തും. സർക്കാരിൻ്റെ ഭാഗത്തുനിന്ന് പ്രത്യേകം സാമ്പത്തിക സഹായമില്ലാതെയാണ് കെഎച്ച്‌ബി പദ്ധതി പൂർത്തിയാക്കുന്നത്.

കർണാടകയിലുടനീളമുള്ള കോർണർ സൈറ്റുകളുടെ ലേലത്തിലൂടെ ധനസഹായം കണ്ടെത്തുമെന്നും ഏകദേശം 20,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാമെന്നും അധികൃതർ പറഞ്ഞു. നിർമാണത്തിനായി സർക്കാർ നേരിട്ട് ചെലവഴിക്കാതെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.പദ്ധതിപ്രദേശം വികസനപാതയില്‍അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സും ഉയരുന്ന സാഹചര്യത്തില്‍ പദ്ധതിക്ക് സമീപമുള്ള ഭൂമി വില കുതിച്ചുയരുന്നു. പദ്ധതി പ്രഖ്യാപനത്തെത്തുടർന്ന് പ്രദേശത്തെ ഭൂമിയുടെ വില ചതുരശ്ര അടിക്ക് ഏകദേശം 1,500 രൂപയില്‍ നിന്ന് ഏകദേശം 5,000 രൂപയായി വർധിച്ചു. ചുറ്റുമുള്ള പ്രോപ്പർട്ടി വിലകളിലും വർധനവുണ്ടായി. ടൂറിസം – തൊഴില്‍ മേഖലയിലും സാധ്യതകള്‍ ശക്തമായി. പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ടൂറിസം ശക്തമാക്കി മേഖലയിലെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരുകയും ചെയ്യും.നിർദിഷട പദ്ധതിയുടെ സമീപത്ത് തന്നെ റെസിഡൻഷ്യല്‍ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കർണാടക ഹൗസിങ് ബോർഡിന്റെ 50:50 ഭൂമി പങ്കിടല്‍ മാതൃകയില്‍ 100ലധികം മൂന്ന് കിടപ്പുമുറി അപ്പാർട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന G+5, G+10 റെസിഡൻഷ്യല്‍ ടവറുകള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുമെന്ന് റിപ്പോർട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group