തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് യുവതി സ്വയം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കുടവൂർ സ്വദേശി മനോജിന്റെ ഭാര്യ വിദ്യയാണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. പനിയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യ വീട്ടിലെത്തിയത് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.സ്കൂട്ടറില്‍ ഒഴിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോളാണ് ദേഹത്തേക്ക് ഒഴിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു.