കർണാടകയില്‍ അമ്മ ഫോണ്‍ വാങ്ങിവെച്ചതിന് പിന്നാലെ എട്ടാം ക്ലാസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക ഹുബ്ബള്ളി സ്വദേശി സമർഥ് (13) ആണ് ജീവനൊടുക്കിയത്.മൊബൈലില്‍ ഗെയിം കളിക്കുന്നത് സമർഥിൻ്റെ ഇഷ്ട വിനോദമായിരുന്നു. എന്നാല്‍ ഇത് അച്ഛനും അമ്മയും വിലക്കിയിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മ ഫോണ്‍ പിടിച്ചു വാങ്ങുകയും പിന്നാലെ പ്രകോപിതനായ സമർഥ്, മുറിപൂട്ടി പോകുകയുമായിരുന്നു. ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിന് പിന്നാലെയാണ് മുറി ചവിട്ടിത്തുറന്ന് മാതാപിതാതാക്കള്‍ അകത്തേക്ക് പ്രവേശിക്കുന്നത്. പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സമർഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികള്‍ക്കിടയില്‍ മൊബൈലിനോടുള്ള ആസക്തി കൂടുന്നതിനാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഹുബ്ബള്ളി ധർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കുട്ടികള്‍ക്ക് ഫോണ്‍ അഡിക്ഷനുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ടീച്ചറോടോ വിദഗ്ധരെയോ സമീപിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടാം ക്ലാസുകാരൻ്റെ മരണത്തില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.