Home തിരഞ്ഞെടുത്ത വാർത്തകൾ കോഴിക്കോട് നിപ ആശങ്കയില്‍: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കുന്നു

കോഴിക്കോട് നിപ ആശങ്കയില്‍: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കുന്നു

by ടാർസ്യുസ്

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കി.രോഗബാധയെത്തുടർന്ന് ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിക്കപ്പെട്ട 43കാരന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട വിവരങ്ങള്‍ക്ക് പിന്നാലെ, രോഗവ്യാപനം തടയുന്നതിനായുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്.രോഗിയുടെ സമ്പർക്കപ്പട്ടിക നിലവില്‍ വിപുലീകരിച്ചിട്ടുണ്ട്. ആകെ 77 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ആരോഗ്യ പ്രവർത്തകർ: 58 പേർ, കുടുംബാംഗങ്ങള്‍: 14 പേർ, സുഹൃത്തുക്കളും സഹപ്രവർത്തകരും: 5 പേർ എന്നിങ്ങനെയാണ് തരംതിരിച്ച കണക്കുകള്‍.നിലവില്‍ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ നിപ ലക്ഷണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് താല്‍ക്കാലികമായി ആശ്വാസം നല്‍കുന്നുണ്ട്.ഹൈയസ്റ്റ് റിസ്ക് വിഭാഗം: 2 പേർ, ഹൈ റിസ്ക് വിഭാഗം: 13 പേർ, ലോ റിസ്ക് വിഭാഗം: 62 പേർ എന്നിങ്ങനെ സമ്പർക്കപ്പട്ടികയിലുള്ളവരെ റിസ്ക് സാധ്യത മുൻനിർത്തി മൂന്നായി തരംതിരിച്ചാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.ഇതില്‍ അതീവ ജാഗ്രത പുലർത്തേണ്ട ഹൈയസ്റ്റ്, ഹൈ റിസ്ക് വിഭാഗങ്ങളില്‍പ്പെട്ട 15 പേരെയും ഇതിനകം തന്നെ കർശനമായ ഹോം ക്വാറന്റൈനിലാക്കി മാറ്റിയിട്ടുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി.റൂട്ട് മാപ്പ് പുറത്തുവിട്ടു; ജനങ്ങള്‍ ജാഗ്രത പാലിക്കണംമേയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ വിശദമായ സഞ്ചാരപാത (റൂട്ട് മാപ്പ്) ആരോഗ്യവകുപ്പ് ഇന്നലെ രാത്രിയോടെ പുറത്തുവിട്ടിരുന്നു.

ഈ ദിവസങ്ങളില്‍ രോഗി സന്ദർശിച്ച സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും, സമ്പർക്കത്തില്‍ വന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നുപൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയനിവാരണത്തിനും അടിയന്തര സഹായങ്ങള്‍ക്കുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (DMO) പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും ഈ നമ്പറുകളില്‍ സേവനം ലഭ്യമായിരിക്കും.കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495 2373 901, 9072007767വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group