Home ചെന്നൈ ചെന്നൈ-ബെംഗളൂരു റൂട്ടില്‍ ട്രെയിൻ സമയങ്ങളിലും സ്റ്റോപ്പുകളിലും മാറ്റം; ജൂണ്‍ 28 വരെ പ്രത്യേക ക്രമീകരണം

ചെന്നൈ-ബെംഗളൂരു റൂട്ടില്‍ ട്രെയിൻ സമയങ്ങളിലും സ്റ്റോപ്പുകളിലും മാറ്റം; ജൂണ്‍ 28 വരെ പ്രത്യേക ക്രമീകരണം

by ടാർസ്യുസ്

ചെന്നൈ-ബെംഗളൂരു റൂട്ടില്‍ ട്രെയിൻ സർവ്വീസുകളടെ സമയക്രമത്തില്‍ മാറ്റം. തമിഴ്നാട്ടിലെ അരക്കോണം യാർഡില്‍ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ 28 വരെയാണ് നിയന്ത്രണം.ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വെ അറിയിച്ചു.നിയന്ത്രണങ്ങള്‍ ഇങ്ങനെട്രെയിൻ നമ്പർ 12608 കെ.എസ്.ആർ ബെംഗളൂരു-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ ലാല്‍ബാഗ് എക്സ്പ്രസും ട്രെയിൻ നമ്പർ 16552 അശോകപുരം-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ എക്സ്പ്രസും ജൂണ്‍ 13 മുതല്‍ 28 വരെ കാട്‌പാടിയില്‍ സർവീസ് അവസാനിപ്പിക്കും.മടക്കയാത്രയിലും ഇതേ മാറ്റങ്ങള്‍ ബാധകമാണ്. ഈ ട്രെയിനുകള്‍ കാട്‌പാടിയില്‍ നിന്ന് തന്നെ യാത്ര തുടങ്ങും.വന്ദേഭാരതിന് പ്രത്യേക റൂട്ട്മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ജൂണ്‍ 28-ന് തിരുത്തണി, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് വഴി ചെന്നൈ ബീച്ചിലെത്തും.

ബെംഗളൂരു, പാറ്റ്ന, ജസീദിഹ്, ദാനാപൂർ, കമാഖ്യ, അഗർത്തല, സഹർസ, ബാലാഘട്ട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ക്കും റൂട്ട് മാറ്റമുണ്ട്.ട്രെയിൻ നമ്പർ 22353 പാറ്റ്ന-എസ്.എം.വി.ടി ബെംഗളൂരു വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂണ്‍ 11, 18 തീയതികളില്‍ ഗൂഡൂർ, രേണിഗുണ്ട, തിരുത്തണി, മേല്‍പാക്കം, കാട്‌പാടി വഴിയാണ് സർവീസ് നടത്തുക. ഈ ദിവസങ്ങളില്‍ പെരമ്പൂർ, അരക്കോണം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. പകരം തിരുത്തണിയില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.അതുപോലെ ട്രെയിൻ നമ്പർ 22306 ജസീദിഹ്-എസ്.എം.വി.ടി ബെംഗളൂരു വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂണ്‍ 12, 19, 26 തീയതികളിലും, ട്രെയിൻ നമ്പർ 12295 എസ്.എം.വി.ടി ബെംഗളൂരു-ദാനാപൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂണ്‍ 13 മുതല്‍ 28 വരെയും, ട്രെയിൻ നമ്പർ 12551 എസ്.എം.വി.ടി ബെംഗളൂരു-കമാഖ്യ എക്സ്പ്രസ് ജൂണ്‍ 13, 20, 27 തീയതികളിലും, ട്രെയിൻ നമ്പർ 22351 സഹർസ-എസ്.എം.വി.ടി ബെംഗളൂരു എക്സ്പ്രസ് ജൂണ്‍ 12, 19, 26 തീയതികളിലും, ട്രെയിൻ നമ്പർ 12504 അഗർത്തല-എസ്.എം.വി.ടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ജൂണ്‍ 13, 16, 20 തീയതികളിലും വഴി തിരിച്ചുവിടും.ചില ട്രെയിനുകള്‍ വൈകിയോടുംറൂട്ട് മാറ്റങ്ങള്‍ക്ക് പുറമെ ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ട്രെയിൻ നമ്പർ 22698 ചെന്നൈ സെൻട്രല്‍-എസ്.എസ്.എസ് ഹുബ്ബള്ളി എക്സ്പ്രസ് ജൂണ്‍ 28-ന് 60 മിനിറ്റ് വൈകിയാണ് പുറപ്പെടുക.

ട്രെയിൻ നമ്പർ 16552 അശോകപുരം-ചെന്നൈ സെൻട്രല്‍ എക്സ്പ്രസ് ജൂണ്‍ 11, 12 തീയതികളില്‍ 25 മിനിറ്റ് വൈകും. ട്രെയിൻ നമ്പർ 22305 എസ്.എം.വി.ടി ബെംഗളൂരു-ജസീദിഹ് എക്സ്പ്രസ് ജൂണ്‍ 14-ന് 45 മിനിറ്റ് നിയന്ത്രണത്തിന് വിധേയമാകും. ട്രെയിൻ നമ്പർ 16224 രാധികാപൂർ-എസ്.എം.വി.ടി ബെംഗളൂരു എക്സ്പ്രസ് ജൂണ്‍ 14, 21 തീയതികളില്‍ 30 മിനിറ്റ് വൈകും. ട്രെയിൻ നമ്പർ 12246 എസ്.എം.വി.ടി ബെംഗളൂരു-ഹൗറ ദുരന്തോ എക്സ്പ്രസ് ജൂണ്‍ 26-ന് 20 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുക.അരക്കോണം യാർഡിലെ വികസന പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ജൂണ്‍ മാസത്തില്‍ ചെന്നൈ, ബെംഗളൂരു, ഉത്തരേന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ റൂട്ട്, സ്റ്റോപ്പുകള്‍, സമയക്രമം എന്നിവ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രാ വിവരങ്ങള്‍ റെയില്‍വേയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തിയ ശേഷമേ യാത്ര ആരംഭിക്കാവൂ എന്നും മുന്നറിയിപ്പില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group