ലണ്ടൻ: ന്യൂയോർക്ക്, ഹോങ്കോംഗ്, ബ്യൂണസ് അയേഴ്‌സ് തുടങ്ങിയ വൻ നഗരങ്ങളെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച 20 ഫുഡ് സ്പോട്ടുകളില്‍ പതിമൂന്നാം സ്ഥാനം നേടി ബെംഗളൂരു.ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏക നഗരവും ബെംഗളൂരുവാണ്. പൈതൃകമായി ലഭിച്ച വിദ്യാർത്ഥി ഭവൻ, സിടിആർ പോലുള്ള ടിഫിൻ റൂമുകളും, മിലിട്ടറി-സ്റ്റൈല്‍ ഹോട്ടലുകളും, രാത്രികാല തട്ടുകടകളും തുടങ്ങി ഏറ്റവും പുതിയ കഫേ സംസ്കാരവുമെല്ലാം ചേർന്നാണ് ബെംഗളൂരുവിനെ ഈ പട്ടികയില്‍ എത്തിച്ചിരിക്കുന്നത്.ഒരു ഇന്ത്യൻ നഗരത്തിന്റെ പാരമ്പര്യം ശക്തമായിരിക്കെ തന്നെ, ഒരു കോസ്‌മോപൊളിറ്റൻ നഗരത്തിന്റെ സ്വഭാവവും ബെംഗളൂരുവിലെ ഭക്ഷണ സംസ്കാരത്തില്‍ കാണാം. ഇൻ്ത്യയിലെ തന്നെ ഏറ്റവും മികച്ച മസാലദോശ കഴിക്കണമെങ്കില്‍ ബെംഗളൂരുവിലെത്തണമെന്ന് പല ഭക്ഷണ വിദഗ്ധരും പറയാറുണ്ട്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ, ഹോസ്ഫിറ്റാലിറ്റി സ്ഥാപവനമായ ടൈം ഔട്ട് ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള 24,000-ത്തിലധികം പേർക്കിടയില്‍ വോട്ടെടുപ്പ് നടത്തിയും, ഭക്ഷണ വിദഗ്ദ്ധരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചുമെല്ലാണ് ഈ 20 ഫുഡ് സ്പോട്ടുകള്‍ തെരഞ്ഞെടുത്തത്. 24000 പേരില്‍ നിന്നുള്ള വോട്ടെടുപ്പില്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ 82% റേറ്റിംഗാണ് ബെംഗളൂരുവിന് ലഭിച്ചത്. പാചക വിദഗ്ധരുടെ പാനലില്‍ നിന്ന് 60% സ്‌കോറും ബെംഗളൂരുവിന് ലഭിച്ചു. പിസ്സ കഫേകള്‍, വൈൻ ഷോപ്പുകള്‍, ബ്രൂവറികള്‍, പബ്ബുകള്‍ തുടങ്ങിയവയെല്ലാം ബെംഗളൂരുവിന്റെ പ്രത്യേകതയാണ്.പെറുവിന്റെ തലസ്ഥാന നഗരമായ ലിമയാണ് ഈ പട്ടികയില്‍ ഒന്നാമത് വന്നിരിക്കുന്നത്. ബാങ്കോക്ക് നഗരം രണ്ടാമതെത്തിയിരിക്കുന്നു. ബാങ്കോക്കാണ് രണ്ടാം സ്ഥാനത്ത്. മെക്സിക്കോ സിറ്റി നാലാമതെത്തി.
ഫ്രഞ്ച്, ഏഷ്യൻ, മെഡിറ്ററേനിയൻ ഭക്ഷണങ്ങളെല്ലാം കിട്ടുന്ന ഒരു കോസ്മോപൊളിറ്റൻ അന്തരീക്ഷം മെക്സിക്കോ സിറ്റിക്കുണ്ട്. ലണ്ടൻ നഗരമാണ് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ലണ്ടൻ ഇപ്പോള്‍ ആഗോള പാചക രംഗത്ത് ഒന്നാം സ്ഥാനത്താണ്. ബാഴ്‌സലോണ, ഹോ ചി മിൻ സിറ്റി, മെല്‍ബണ്‍, ബീജിംഗ്, ഏഥൻസ്, ലിസ്ബണ്‍, കേപ് ടൗണ്‍, ഒസാക്ക എന്നീ നഗരങ്ങളാണ് ബെംഗളൂരുവിന് മുമ്പില്‍ പട്ടികയിലുള്ളത്.പതിമൂന്നാം സ്ഥാനത്ത് ബെംഗളൂരു വരുന്നു. ഇന്ദിരാനഗർ, കോറമംഗല, എംജി റോഡ് എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകള്‍ പ്രശസ്തമാണെന്ന് പട്ടിക തയ്യാറാക്കിയ വിദഗ്ധർ വിലയിരുത്തുന്നു. നേപ്പിള്‍സ് ആണ് പതിനാലാം സ്ഥാനത്ത്. ന്യൂയോർക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളെല്ലാം ബെംഗളൂരുവിന് പിന്നിലാണ് വരുന്നത്. ബ്യൂണസ് അയേഴ്‌സ്, മാർസെയില്‍, കോപ്പൻഹേഗൻ, മെഡെലിൻ എന്നീ നഗരങ്ങള്‍ പിന്നാലെ വരുന്നു.