ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല് അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം.മഡിവാള കൃപാനിധി കോളജിലാണ് വെള്ളിയാഴ്ച പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കിടെ ഹൈന്ദവ വിശ്വസത്തെ ഹനിക്കുന്ന നടപടിയുണ്ടായെന്ന് ആക്ഷേപമുയർന്നത്. അഞ്ച് ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂലും കൈയില്‍ കെട്ടിയ ചരടുകളും അഴിച്ചമാറ്റാൻ അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു.പരീക്ഷക്ക് ശേഷം സംഘടിച്ചെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും നടപടി ചെയ്തതോടെ ഡിപ്പാർട്മെന്റ്തല അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. പിന്നാലെ, ഇൻവിജിലേറ്ററെ കോളജ് സസ്പെൻഡ് ചെയ്തു.കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അടുത്തവർഷം ഇതാവർത്തിക്കാതിരിക്കാൻ പ്രത്യേക മുൻകരുതല്‍ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി എസ്.സി.സുധാകർ പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. സിദ്ധരാമയ്യയുടേതു ഹിന്ദുവിരുദ്ധ സർക്കാരാണെന്നു പ്രതിപക്ഷ നേതാവ് ആർ.അശോക ആരോപിച്ചു. കഴിഞ്ഞ വർഷം സി.ഇ.ടി, നീറ്റ് പരീക്ഷ വേളയില്‍ പൂണൂല് അഴിപ്പിക്കുകയും കെ.പി.എസ്.സി പരീക്ഷക്കിടെ താലി അഴിക്കാൻന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഇതെല്ലാം അവര്‍ത്തിക്കുകയാണെന്നും ബി.ജെ.പി നേതാവ് എക്സില്‍ കുറിച്ചു.