Home തിരഞ്ഞെടുത്ത വാർത്തകൾ യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയില്‍ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയില്‍ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

by ടാർസ്യുസ്

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.മാവേലിക്കര നടക്കാവില്‍ രാവിലെ 9 മണിയോടെയാണ് അപകടം.

ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്‌ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവ‍ർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

You may also like

error: Content is protected !!
Join Our WhatsApp Group