ബെംഗളൂരു: ഗോട്ടിഗെരെജലസംഭരണിക്കുസമീപം ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ (ഇ.എം.എഫ്.) മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ വ്യാഴാഴ്ച കാവേരി കുടിവെള്ളവിതരണം മുടങ്ങും.

രാവിലെ ആറുമുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെയാണ് ജലവിതരണം തടസ്സപ്പെടുക.വൈറ്റ്ഫീൽഡ്, നെല്ലൂരഹള്ളി, സിദ്ധാപുര, നാഗോനടനഹള്ളി, രാമഗൊണ്ടനഹള്ളി, ചന്നസാന്ദ്ര, ഹൂഡി, ഗരുഡാചാർ പാല്യ, ദൊഡ്ഡനെക്കുണ്ടി, മുനെകൊലാലു, കുമാരസ്വാമി ലേഔട്ട്, പൂർണപ്രജ്ഞാ ലേ ഔട്ട്, ബനശങ്കരി, കൊല്ലഹള്ളി, അഞ്ജനപുര, കുൽഹള്ളി, ഗോട്ടിഗേരി, കടുഗോഡി പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. പ്രദേശവാസികൾ അത്യാവശ്യ കാര്യങ്ങൾക്കുള്ള വെള്ളം സംഭരിച്ചുവെക്കണമെന്ന് അധികൃതർ അറിയിച്ചു.