ബെംഗളൂരു: കർണാടകയിലെബാഗൽകോട്ടിൽ റോഡരികിലെ കുഴിയിലേക്കു ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു. 17 പേർക്കു പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ ജംഖണ്ഡി താലൂക്കിലെ കട്ടിക്കെരെ ഗ്രാമത്തിലായിരുന്നു അപകടം. കരിമ്പ് കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 20-ഓളം തൊഴിലാളികൾ സഞ്ചരിച്ച ട്രാക്ടറിന്റെ ട്രോളി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.മഹാരാഷ്ട്ര സ്വദേശികളായ ലക്ഷ്മി (22), രേഖ (40), മനീഷ (19), അൽക്കി (2) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജംഖണ്ഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
previous post