Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവിൽ ഒരുദിവസം 900 ടൺ പ്ലാസ്റ്റിക് മാലിന്യം; 2030 ഓടെ പ്ലാസ്റ്റിക് രഹിതനഗരമാണ് ലക്ഷ്യമെന്ന് സിദ്ധരാമയ്യ

ബെംഗളൂരുവിൽ ഒരുദിവസം 900 ടൺ പ്ലാസ്റ്റിക് മാലിന്യം; 2030 ഓടെ പ്ലാസ്റ്റിക് രഹിതനഗരമാണ് ലക്ഷ്യമെന്ന് സിദ്ധരാമയ്യ

by admin

ബെംഗളൂരു : ബെംഗളൂരുവിനെ 2030 ഓടെ പ്ലാസ്റ്റിക് രഹിത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിനേനെ 900 ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്ന ബെംഗളൂരുവിനെ മാലിന്യമുക്തമാക്കുകയെന്ന വലിയ ലക്ഷ്യമായാണ് നിശ്ചയിച്ചിരിക്കുന്നത്.പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറച്ചാൽ മാത്രമെ ബെംഗളൂരു വൃത്തിയുള്ള ഹരിതനഗരമാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പാലസ് ഗ്രൗണ്ടിൽ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (കെ.എസ്.പി.സി.ബി) സുവർണ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവേയാണ് നഗരം പ്രതിദിനം 900 ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്.ഇത് സുസ്ഥിരമല്ലെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, 2030 ആകുമ്പോഴേക്കും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന് പൗരന്മാരോടും, വ്യവസായികളോടും, പൗര സംഘടനകളോടും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചു.പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദോഷങ്ങൾ ജനങ്ങൾമനസ്സിലാക്കുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് രഹിത ബംഗളൂരുഎന്നത് വെറും സ്വപ്നം മാത്രമാവുമെന്നും, അവബോധവുംപൊതുജനപങ്കാളിത്തവും അത്യാവശ്യമാണെന്നുംഅദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group