Home കർണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്; ബെംഗളൂരു നഗരമധ്യത്തിൽ വ്യാപക ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്; ബെംഗളൂരു നഗരമധ്യത്തിൽ വ്യാപക ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ തുടർന്ന് ബുധനാഴ്ച ബെംഗളൂരു നഗരമധ്യത്തിലെ (CBD) വിവിധ ഭാഗങ്ങളിൽ വ്യാപകമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ചടങ്ങ് വൈകുന്നേരം 4 മണിക്ക് ഗ്ലാസ് ഹൗസിനും ലോക് ഭവനും സമീപം നടക്കും.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വിശിഷ്ടാതിഥികളും വിവിഐപികളും പങ്കെടുക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണിവരെ നഗരത്തിൽ ഹെവി വാഹനങ്ങൾക്ക് പ്രവേശന വിലക്കുണ്ട്. ലോക് ഭവനിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.നിയന്ത്രണമുള്ള പ്രധാന റോഡുകൾ • കബ്ബൺ റോഡിൽ BRV ജംഗ്ഷൻ മുതൽ CTO ജംഗ്ഷൻ വരെയും CTO സർക്കിൾ മുതൽ ലോക് ഭവൻ വരെയും. • ബാലെകുന്ദ്രി ജംഗ്ഷൻ മുതൽ ഡോ. ബി.ആർ. അംബേദ്കർ റോഡിലേക്കും KR സർക്കിൾ മുതൽ കോഫി ബോർഡ് ജംഗ്ഷൻ വരെയും.

• റേസ് കോഴ്‌സ് റോഡിൽ ട്രൈലൈറ്റ് ജംഗ്ഷൻ മുതൽ സുബ്ബണ്ണ ജംഗ്ഷൻ വരെയും. • ഓൾഡ് JDS ക്രോസ് മുതൽ സുബ്ബണ്ണ ജംഗ്ഷൻ വരെയും. • ക്വീൻസ് ജംഗ്ഷൻ, CTO ജംഗ്ഷൻ, സെന്റ് മാർക്ക്സ് റോഡ് മേഖലകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.പാർക്കിംഗ് സൗകര്യമുള്ള സ്ഥലങ്ങൾഇവന്റ് പാസുകൾ ഇല്ലാത്ത വാഹനങ്ങൾക്ക് താഴെ പറയുന്ന സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്: • കൊണ്ടജ്ജി ഭവൻ പരിസരം • ശിവാജിനഗർ ബസ് സ്റ്റാൻഡിന് മുകളിലുള്ള മൾട്ടി ലെവൽ പാർക്കിംഗ് • കണ്ടീരവ സ്റ്റേഡിയം • യു.ബി. സിറ്റി പാർക്കിംഗ് ഏരിയ • ഗവൺമെന്റ് ആർട്സ് കോളേജ് പരിസരം • കോർപ്പറേഷൻ ഓഫീസ് പരിസരം • പാലസ് ഗ്രൗണ്ടിലെ ഗേറ്റുകൾ 2, 3, 4ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും വാഹനയാത്രയ്ക്ക് മുൻപ് ഗതാഗത നിയന്ത്രണങ്ങൾ പരിശോധിക്കണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group