Home covid19 കേരളത്തിൽ ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

by മൈത്രേയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്ബിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി.കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസര്‍കോട് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍കോട് 14, തൃശൂര്‍ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂര്‍ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂര്‍ 871, കാസര്‍കോട് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 30,06,439 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,99,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 24,812 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2079 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group