Home Featured ബെംഗളൂരു : കിടക്കയിൽ മൂട്ടയെക്കൊല്ലാനുള്ള മരുന്നടിച്ചു ; വിഷവാതകം ശ്വസിച്ച് ബിടെക് വിദ്യാർഥി മരിച്ചു

ബെംഗളൂരു : കിടക്കയിൽ മൂട്ടയെക്കൊല്ലാനുള്ള മരുന്നടിച്ചു ; വിഷവാതകം ശ്വസിച്ച് ബിടെക് വിദ്യാർഥി മരിച്ചു

by admin

ബെംഗളൂരു : കിടക്കയിൽ മൂട്ടയെക്കൊല്ലാനുള്ള മരുന്നടിച്ചതിൽനിന്നുള്ള വിഷവാതകംശ്വസിച്ച് ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് (പിജി) സ്ഥാപനത്തിൽ താമസിക്കുന്ന ബിടെക് വിദ്യാർഥി മരിച്ചു. തിരുപ്പതി സ്വദേശി പവൻ (21) ആണ് മരിച്ചത്. പവനും മൂന്ന് സുഹൃത്തുക്കളുംചേർന്ന് താമസിക്കുന്ന മുറിയിൽ മൂട്ടശല്യമുണ്ടായതോടെ പിജി ഉടമ മരുന്ന് തളിക്കുകയായിരുന്നു.

പവനും കൂട്ടുകാരും ദീപാവലി ആഘോഷിക്കാൻ നാട്ടിൽ പോയപ്പോഴായിരുന്നു ഇത്. തിങ്കളാഴ്ച രാത്രി പവൻ തിരിച്ചെത്തി മുറിതുറന്ന് അകത്തുപ്രവേശിച്ചു. യാത്രാക്ഷീണത്തിൽ ഉടൻ ഉറങ്ങാൻ കിടന്നെന്നാണ് കരുതുന്നത്

മോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസ്; ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്

മോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്ബാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമർപ്പിച്ച ഹർജിയിലുമാണ് വിധി.ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്ബ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്ബ് കണ്ടെത്തിയ സംഭവത്തില്‍ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹൻലാല്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറയുന്നത്. മോഹൻലാലിനെതിരെ നടപടി തുടരണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും കോടതി തീർപ്പ് കല്‍പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group