Home തിരഞ്ഞെടുത്ത വാർത്തകൾ സൈബര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച്‌ പ്രമുഖ ജ്വല്ലറിയെ കബളിപ്പിച്ച്‌ 62 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു ; 31-കാരൻ പിടിയില്‍

സൈബര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച്‌ പ്രമുഖ ജ്വല്ലറിയെ കബളിപ്പിച്ച്‌ 62 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു ; 31-കാരൻ പിടിയില്‍

കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച്‌ പ്രമുഖ ജ്വല്ലറിയെ കബളിപ്പിച്ച്‌ 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പോലീസ് പിടിയിലായി.മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടില്‍ ഷാഹിദ് സുലൈമാൻ (31) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.തട്ടിപ്പിന് ശേഷം ഒന്നര മാസത്തോളമായി ബാംഗ്ലൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ താമസിച്ച്‌ വരികയായിരുന്നു പ്രതി.

മഞ്ചേരി പോലീസിന്റെ സഹായത്തോടെ കളമശ്ശേരി സർക്കിള്‍ ഇൻസ്പെക്ടർ അഭിലാഷ് എ.എല്‍.-ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാറും വ്യാജ ആധാർ കാർഡും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിനായി കളമശ്ശേരി സി.ഐ. അഭിലാഷ് എ.എല്‍., എസ്.ഐ. രാം ലാല്‍, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., കലേഷ് ഡി.ജി., ലിബിൻ കുമാർ, അനീഷ് കുമാർ, പ്രശോബ്, ശ്രീജിഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group