Home Featured ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18-ന് ആരംഭിക്കും

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18-ന് ആരംഭിക്കും

by admin

ബെംഗളൂരു : ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18-ന് ആരംഭിക്കും. ഫ്യൂച്ചറൈസ് എന്ന പ്രമേയം മുൻനിർത്തി നടക്കുന്ന മൂന്നുദിവസത്തെ സമ്മേളനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 600-ലധികം സംരംഭകരെത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഒരുലക്ഷം പ്രതിനിധികൾ പങ്കെടുക്കും.

ഐടി ആൻഡ് ഡീപ് ടെക്, എഐ യൂണിവേഴ്സ്, ഇലക്ട്രോ-സെമികോൺ, ഡിജി-ഹെൽത്ത് ആൻഡ് ബയോ ടെക്, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, ഡിഫൻസ് ആൻഡ് സ്പെയ്‌സ് ടെക്, ഫിൻവേഴ്സ്, ഇന്ത്യ-യുഎസ്എ ടെക് കോൺക്ലേവ്, ഗ്ലോബൽ കോളാബറേഷൻ എന്നിവയാണ് ഇത്തവണത്തെ ടെക് സമ്മിറ്റിൻ്റെ തീമാറ്റിക് ട്രാക്കുകൾ. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പുതുസംരംഭങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും വെളിച്ചംവീശുന്ന പ്രദർശനവുമുണ്ടാകും.

13 കാരിയെ സ്‌കൂളില്‍നിന്ന് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ പിടിയിലായ ടി.ഡി.പി നേതാവ് കായലില്‍ ചാടി മരിച്ചു

13 വയസ്സുള്ള സ്കൂള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ച ടി.ഡി.പി നേതാവ് താതിക് നാരായണ റാവു കായലില്‍ ചാടി മരിച്ചു.ആന്ധ്രപ്രദേശിലെ ടുണിക്ക് സമീപത്തെ കായലിലാണ് ഇയാള്‍ ചാടി ജീവനൊടുക്കിയത്. ബുധനാഴ്ച വൈകീട്ടോടെ കായലില്‍ ചാടിയ ഇയാളുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെടുത്തത്. അപ്പോഴേക്കും മൃതദേഹം അഴുകുകയും ചില ഭാഗങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ച്‌ തുടങ്ങുകയും ചെയ്തിരുന്നു.

ടുണി കൊണ്ടവാരിപേട്ടിലെ സ്വന്തം വീടിന് മുന്നില്‍ താമസിക്കുന്ന ബാലികയെ രക്ഷിതാവ് എന്ന് അവകാശപ്പെട്ടാണ് 65ന് മുകളില്‍ പ്രായമുള്ള നാരായണ റാവു സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. പിതാവില്ലാത്ത പെണ്‍കുട്ടി പ്രദേശത്തെ ഗുരുകുല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

സംഭവം നടക്കുന്നതിന് മുമ്ബും ഇയാള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയിരുന്നു. രക്തത്തില്‍ അണുബാധയുണ്ടെന്നും അടിയന്തരമായി കുത്തിവയ്പ്പ് ആവശ്യമാണെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. വഴിയരികിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ ഇയാള്‍ കുട്ടിയെ മാനഭംപ്പെടുത്തുന്നത് കണ്ട കർഷകർ ഇടപെടുകയായിരുന്നു. ഇതോടെ ഇയാള്‍ കർഷകരെ പാർട്ടി ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പോക്സോ വകുപ്പ് അടക്കമുള്ള വകുപ്പ് പ്രകാരം പൊലിസ് കേസെടുക്കുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group