Home Featured സംസ്ഥാനത്ത് 422 മെഡിക്കൽ സീറ്റുകൾ കൂടി അനുവദിച്ചു

സംസ്ഥാനത്ത് 422 മെഡിക്കൽ സീറ്റുകൾ കൂടി അനുവദിച്ചു

by admin

ബെംഗളൂരു: സംസ്ഥാനത്ത് 422 മെഡിക്കൽ പിജി സീറ്റിനുകൂടി ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതിനൽകി.ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആകെ പിജി സീറ്റുകൾ 2116 ആയി ഉയർന്നു.നേരത്തേ 1694 സീറ്റാണുണ്ടായിരുന്നത്. പുതുതായി 572 സീറ്റിനാണ് സർക്കാർ അനുമതിതേടിയത്.

എന്നാൽ, 150 സീറ്റിന് അനുമതി നൽകിയില്ല. 20 വിഭാഗത്തിലായിട്ടാണ് പുതിയസീറ്റുകൾ അനുവദിച്ചിരിക്കുന്നത്.

അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണം’; ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടൻ ഹൈക്കോടതിയില്‍

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. എറണാംകുളം സെഷൻസ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം.ഫ്രാൻസ്, ജർമ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.അതേസമയം പരാതിക്കാരി നല്‍കിയ നോട്ടീസ് പിൻവലിച്ചു. പരാതിക്കാരി ഹാജരാക്കേണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിയില്‍ മൊഴി നല്‍കാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാൻ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് പൊലീസിനോട് ജസ്റ്റിസ് സി.പ്രതീപ് കുമാർ വിശദീകരണം തേടി.എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയ്ക്കു മുമ്ബാകെ ഹാജരായി മൊഴി നല്‍കണമെന്നായിരുന്നു യുവതിക്ക് നോട്ടിസ് നല്‍കിയത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തങ്ങള്‍ ഈ നോട്ടിസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹരജിയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group