Home പ്രധാന വാർത്തകൾ ബെംഗളൂരില്‍ ഭാര്യയെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരില്‍ ഭാര്യയെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

by admin

ബെംഗളൂരു : നഗരത്തില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പെരുവെമ്ബ് മന്ദത്തുകാവ് ആനിക്കോട് കളത്തില്‍ സി.ജി.അഖില്‍ (29) ആണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ അപകടത്തില്‍പെട്ടത്.ബെംഗളൂരു ജലഹള്ളിയിലാണ് അഖിലും ഭാര്യ എൻ. സുമയും താമസിച്ചിരുന്നത്. ഇവിടത്തെ എസ്.ബി.ഐ. കോള്‍സെന്ററിലെ ജീവനക്കാരനായിരുന്നു അഖില്‍. സമീപത്തെ സ്വകാര്യ കോളേജില്‍ അധ്യാപികയായ ഭാര്യയെ അവിടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബൈക്ക് തെന്നിവീഴുകയായിരുന്നു.റോഡിലേക്ക് വീണ അഖിലിനെ മറ്റൊരു വാഹനം വന്നിടിച്ചു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ സുമക്കും പരിക്കേറ്റിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group