Home Featured രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; അപകടത്തിലേക്ക് മൂന്നാമതൊരു ബസ് ഇടിച്ചു കയറി, മാണ്ഡ്യയില്‍ ഒരു സ്ത്രീ മരിച്ചു

രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; അപകടത്തിലേക്ക് മൂന്നാമതൊരു ബസ് ഇടിച്ചു കയറി, മാണ്ഡ്യയില്‍ ഒരു സ്ത്രീ മരിച്ചു

by admin

കർണാടകയിലെ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. 20 പേ‍ർക്ക് പരിക്കേറ്റു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം.രണ്ട് ബസുകള്‍ നേർക്കുനേർ കൂട്ടിയിടിക്കുകയും അതിലേക്ക് മൂന്നാമത്തെ ബസ് ഇടിച്ചു കയറുകയുമായിരുന്നു. മാലവള്ളി-കൊല്ലേഗല്‍ സംസ്ഥാന പാതയിലെ ബചനഹള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 14 പേരുടെ പരിക്ക് സാരമുള്ളതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group