Home Featured ബെംഗളൂരു :പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ആനേക്കല്ലിൽ നിർമിക്കും

ബെംഗളൂരു :പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ആനേക്കല്ലിൽ നിർമിക്കും

by admin

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ആനേക്കല്ലിൽ നിർമിക്കും.പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയ മന്ത്രിസഭ വിശദമായ പദ്ധതിരൂപരേഖ തയ്യാറാക്കിയതിനുശേഷമാകും അന്തിമ അനുമതി നൽകുക.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതിനെത്തുടർന്ന് ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തിയ ആഘോഷപരിപാടിയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേർ മരിച്ചതിനെത്തുടർന്നാണ് പുതിയ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്.

33,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലേക്ക് രണ്ടരലക്ഷത്തിലേറെ പേരാണ് അന്ന് എത്തിയത്.ദുരന്തത്തിനുശേഷം ഇതുവരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നിട്ടില്ല. തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിലെ സ്ഥലപരിമിതി പരിഗണിച്ചാണ് പുതിയ സ്റ്റേഡിയം നഗരകേന്ദ്രത്തിൽനിന്ന് ദൂരെയുള്ള സ്ഥലത്ത് നിർമിക്കാൻ തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group