ബിഹാർ : പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് മൂന്ന് മരണം. രണ്ട് പേർക്ക് അപകടത്തില്‍ പരുക്കേറ്റു.
ജോഗ്ബാനില്‍ നിന്ന് ധാനാപുരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയില്‍വേ ലൈനില്‍ വെച്ചാണ് അപകടം.
പരുക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദസറ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടചത്. അപകട സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ബിഹാറില്‍ വന്ദേഭാരത് അപകടത്തില്‍പ്പെടുന്നത്. സെപ്റ്റംബർ 30ന് ഹതിയാഗച്ചി ക്രോസിംഗിന് സമീപം വന്ദേഭാരത് ഇടിച്ച് ഒരാള്‍ മരിച്ചിരുന്നു.