ബെംഗളൂരു : സംസ്ഥാനത്ത് വീണ്ടും ബൈക്ക് ടാക്സികൾക്ക് അനുമതിനൽകുന്നതിനുള്ള നയരൂപവത്കരണത്തിന് സർക്കാർ ഒരുങ്ങുന്നു. ഇതേക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ഉന്നതസമിതി ഇതരസംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളിൽ സന്ദർശനംനടത്തി. ഈ നഗരങ്ങളിൽ ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം വിലയിരുത്തിയ സമിതി അംഗങ്ങൾ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളാണ് ഇവർ സന്ദർശിച്ചത്.
സംസ്ഥാനത്ത് ബൈക്ക് ടാക്സി നിരോധിച്ചത് ജൂണിലായിരുന്നു. സംസ്ഥാനസർക്കാർ നയം രൂപവത്കരിക്കാൻ തയ്യാറാകാത്തിന്റെ പേരിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരേ ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് എന്തുകൊണ്ടാണ് ബൈക്ക് ടാക്‌സി പൂർണമായി നിരോധിക്കുന്നതിനുപകരം നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്ന് ചോദിച്ചു. തുടർന്നാണ് നയരൂപവത്കരണത്തിന് സർക്കാർ ഒരുങ്ങിയത്.
റാങ്കിംഗില്‍ ഷാരൂഖിന് തിരിച്ചടി; മലയാളികളുടെ പ്രിയതാരം മുന്നോട്ട് ! ഒന്നാം സ്ഥാനം തെന്നിന്ത്യൻ താരത്തിന്
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായക താരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നപ്പോള്‍ വമ്ബൻ മാറ്റങ്ങള്‍ രേഖപ്പെടുത്തി.മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയ താരമായ അജിത്ത് കുമാർ റാങ്കിംഗില്‍ വലിയ കുതിച്ചുചാട്ടം നടത്തി. മുൻപ് ആറാം സ്ഥാനത്തായിരുന്ന അജിത്ത്, ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.അതേസമയം, ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് റാങ്കിംഗില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ നാലാം സ്ഥാനത്താണ്. പ്രമുഖ എൻ്റർടെയ്ൻമെൻ്റ് അനലിസ്റ്റുകളായ ഓർമാക്സ് മീഡിയ പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള നായക താരങ്ങളുടെ പട്ടികയില്‍ വൻ അട്ടിമറികള്‍.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയപ്പെട്ട നടനും തെലുങ്ക് സൂപ്പർതാരവുമായ പ്രഭാസ് ഒന്നാം സ്ഥാനം നിലനിർത്തി. അദ്ദേഹത്തിന് തൊട്ടുപിന്നില്‍, രണ്ടാം സ്ഥാനത്ത് വിജയ് ഉണ്ട്. വിജയ് സിനിമകള്‍ നിരന്തരം ചെയ്യുന്നില്ലെങ്കില്‍ പോലും തുടർച്ചയായി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് ജനപ്രീതിയില്‍ മുന്നിട്ട് നില്‍ക്കാൻ കാരണം.മലയാളികളുടെയും പ്രിയ താരമായ അജിത്ത് കുമാർ റാങ്കിംഗില്‍ വലിയ കുതിച്ചുചാട്ടം നടത്തി. മുൻപ് ആറാം സ്ഥാനത്തായിരുന്ന അജിത്ത്, ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ് എന്നതിനാല്‍ അദ്ദേഹം നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്.