Home Featured മംഗളൂരു-ബെംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിൻ; ബുക്കിങ് ഇന്ന് മുതല്‍

മംഗളൂരു-ബെംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിൻ; ബുക്കിങ് ഇന്ന് മുതല്‍

by admin

ഓണത്തോടനുബന്ധിച്ച്‌ മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.ഞായറാഴ്ച (31-08-2025) 11 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ (06003) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവിലെത്തും. തിരിച്ച്‌ തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ (06004) ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരും. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും.

മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട്, പോതന്നൂർ, തിരുപ്പുർ, ഈരോട്, സേലം, ബംഗാരപേട്, കൃഷ്ണരാജപുരം, എസ്‌എംവിടി ബെംഗളൂരു എന്നീ സ്റ്റേഷനുകളിലാണ് സ്പെഷ്യല്‍ ട്രെയിൻ നിർത്തുക. ഒരു സർവീസ് മാത്രമാണ് നടത്തുക.ഒരു എസി ടു ടയർ കോച്ച്‌, മൂന്ന് എസി ത്രീ ടയർ കോച്ചുകള്‍, 14 സ്ലീപ്പർക്ലാസ് കോച്ചുകള്‍, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാകും.ഓണത്തിന് ബെംഗളൂരുവില്‍നിന്ന് മലബാറിലേക്കുള്ള രണ്ടാമത്തെ സ്പെഷ്യല്‍ ട്രെയിനാണിത്.

വെള്ളിയാഴ്ച കണ്ണൂരില്‍നിന്നും ശനിയാഴ്ച ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന സർവീസാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതും ആകെ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 9.30-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി (06125) അടുത്തദിവസം രാവിലെ 11-ന് ബെംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ എത്തും. മടക്ക തീവണ്ടി (06126) ശനിയാഴ്ച വൈകീട്ട് ഏഴിന് എസ്‌എംവിടി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.15-ന് കണ്ണൂരില്‍ എത്തിച്ചേരും. കേരളത്തില്‍ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group