Home Featured വോട്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടാം,ജനപിന്തുണക്കായി കാംപയിൻ.. വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുല്‍ ഗാന്ധി,

വോട്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടാം,ജനപിന്തുണക്കായി കാംപയിൻ.. വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുല്‍ ഗാന്ധി,

by admin

ന്യൂഡൽഹി: കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ക്രമക്കേട് നടക്കുന്നതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ രാഹുലിനുള്ള പിന്തുണ അറിയിക്കുന്നതിന് പ്രത്യേക വെബ്സൈറ്റ് അവതരിപ്പിച്ച് കോൺഗ്രസ്. വോട്ട് കവർച്ചയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നാവശ്യപ്പെട്ടും ഡിജിറ്റൽ വോട്ടർ പട്ടിക പുറത്തുവിടണമെന്നാവശ്യപ്പെട്ടും പൊതുജനങ്ങൾക്ക് ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ഇതിൽ പങ്കുവെക്കാനുമാകും.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ‘താൻ വോട്ട് കവർച്ചയ്ക്കെതിരായി നിലകൊള്ളുന്നു’ എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭിക്കും. ‘തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് ഡിജിറ്റൽ വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമാകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ ഞാൻ പിന്തുണയ്ക്കുന്നു’ എന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് എസ്എംഎസിലൂടെ ഫോണിൽ ലഭ്യമാക്കുന്നതിനുള്ള അവസരവും സൈറ്റിലുണ്ട്.വോട്ട് കവർച്ച സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളുടെ വീഡിയോയും വെബ്സൈറ്റിലുണ്ട്.

ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ ബിജെപിയുടെ ആക്രമണത്തിന് വിധേയമാകുകയാണെന്നും വെബ്സൈറ്റിൽ പങ്കുവെച്ചിരിക്കുന്ന സന്ദേശത്തിൽ പറയുന്നു. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നടന്ന വോട്ട് തിരിമറി സംബന്ധിച്ച് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച ആരോപണങ്ങളും ഇവിടെ ആവർത്തിക്കുന്നുണ്ട്.

കർണാടകയിലുള്ള ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേട് ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുൽ ഗാന്ധി രൂക്ഷവിമർശനമുയർത്തിയത് ഏതാനും ദിവസം മുൻപാണ്. വിഷയം വലിയ തോതിൽ ചർച്ചയായെങ്കിലും മറുപടി നൽകാൻ കമ്മീഷൻ തയ്യാറായിരുന്നില്ല. ഡിജിറ്റൽ വോട്ടർപട്ടിക കൈമാറാതെയും വീഡിയോ തെളിവുകൾ (സിസിടിവി ദൃശ്യങ്ങൾ) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സർക്കുലറിറക്കിയും കമ്മിഷൻ ബിജെപിക്ക് ഒത്താശചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണത്തിനും കമ്മിഷൻ ഉത്തരംനൽകിയിട്ടില്ല.

45 ദിവസത്തിനകം സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കണമെന്ന സർക്കുലർ ഇറക്കിയതിന്റെ കാരണംതേടിയുള്ള വിവരാവകാശ അപേക്ഷയ്ക്കും കമ്മിഷൻ കൃത്യമായ ഉത്തരംനൽകിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ മറുപടിനൽകാനാവില്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപയിൻ ശക്തമാക്കാൻ കോൺഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്. വിഷയമുയർത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പ്രതിപക്ഷപാർട്ടികളുടെ എംപിമാർ പ്രതിഷേധമാർച്ച് നടത്തും

You may also like

error: Content is protected !!
Join Our WhatsApp Group