Home Featured ബംഗളുരുവിൽ ബര്‍ഗര്‍ ഔട്ട്‌ലെറ്റ് തകര്‍ത്ത് അജ്ഞാതൻ; അന്വേഷണം ആരംഭിച്ച്‌ പോലീസ്

ബംഗളുരുവിൽ ബര്‍ഗര്‍ ഔട്ട്‌ലെറ്റ് തകര്‍ത്ത് അജ്ഞാതൻ; അന്വേഷണം ആരംഭിച്ച്‌ പോലീസ്

by admin

ഗാന്ധി ബസാറിലെ ജംബോക്കിംഗ് ബർഗർ ഔട്ട്‌ലെറ്റ് തകർത്ത് അജ്ഞാതൻ. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്.ഹെല്‍മെറ്റ് ധരിച്ച്‌, വടിവാളുമായി ഒരു അക്രമി ഔട്ട്‌ലെറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നു.ഈസമയം ഔട്ട്‌ലെറ്റ് ഉടമ മഞ്ജുനാഥ് ബില്ലിംഗ് കൗണ്ടറിലും ജീവനക്കാർ അടുക്കളയിലും ഉണ്ടായിരുന്നു.

എന്നാല്‍ അക്രമായി കൗണ്ടറിനുള്ളിലെ കമ്ബ്യൂട്ടർ മോണിറ്റർ വടിവാളുകൊണ്ട് തകർക്കുകയായിരുന്നു. മോണിറ്റർ, ഗ്ലാസ് ഫ്രെയിമുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയൊക്കെ അക്രമി തകർത്തു.എന്നാല്‍ സംഭവത്തില്‍ ആർക്കും പരിക്കില്ല. അതേസമയം അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആന്ധ്രാപ്രദേശില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡര്‍ വ്യക്തികള്‍ക്കും ഇനി സൗജന്യ ബസ് യാത്ര

ആന്ധ്രാപ്രദേശില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും ഇനി സൗജന്യ ബസ് യാത്ര.സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സ്ത്രീ ശക്തി പദ്ധതി പ്രകാരം ഈ സൗജന്യ യാത്ര.ആന്ധ്രാപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും നല്‍കുക..

പല്ലലെലുഗു, അള്‍ട്രാ പല്ലലെലുഗു, സിറ്റി ഓർഡിനറി, മെട്രോ എക്സ്പ്രസ്, എക്സ്പ്രസ് സർവീസുകള്‍ക്ക് മാത്രമേ സൗജന്യ യാത്ര ബാധകമാകൂ. റീഇംബേഴ്സ്മെന്റിനായി APSRTC ഈ ടിക്കറ്റുകള്‍ സർക്കാരിന് സമർപ്പിക്കും. 2024 ലെ തിരഞ്ഞെടുപ്പിന് മുമ്ബ് ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.

പ്രതിവർഷം 1,942 കോടി രൂപ അതായത് പ്രതിമാസം ഏകദേശം 162 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്നോണ്‍-സ്റ്റോപ്പ് സർവീസുകള്‍, അന്തർസംസ്ഥാന പ്രവർത്തനങ്ങള്‍, കോണ്‍ട്രാക്‌ട് കാരിയേജുകള്‍, ചാർട്ടേഡ് സർവീസുകള്‍, പാക്കേജ് ടൂറുകള്‍, സപ്തഗിരി എക്സ്പ്രസ്, അള്‍ട്രാ ഡീലക്സ്, സൂപ്പർ ലക്ഷ്വറി, സ്റ്റാർ ലൈനർ, എല്ലാ എയർ കണ്ടീഷൻ ചെയ്ത സർവീസുകളും ഇതില്‍ ഉള്‍പ്പെടില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി, ജീവനക്കാരുടെ ശരീരത്തില്‍ ക്യാമറകള്‍ സജ്ജീകരിക്കുന്നതിനും എല്ലാ ബസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group