Home Featured ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

by admin

നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്ബില്‍ ക്ഷേത്രത്തിന് സമീപം കുയിലംപറമ്ബില്‍ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്.മൂന്നാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിനിയാണ്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത് ആണ് ഭർത്താവ്.ആറുമാസം മുൻപായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം. ഞായറാഴ്‌ച നേഹയും ഭർത്താവും ആലപ്പാട്ടെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ശേഷം രഞ്ജിത് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെത്തുടർന്ന് വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി: വൈഗ

തൃഷ അമ്മയുമായി പിണങ്ങി, താമസിക്കുന്നത് വിജയ്‌ക്കൊപ്പം, വിവാഹം തകര്‍ന്നത് ധനുഷ് കാരണം’: ആലപ്പി അഷ്റഫ്

വിജയും തൃഷയും തമ്മിലുളള അടുപ്പം സമീപകാലത്തായി ഗോസിപ്പ് വാർത്താ കോളങ്ങളുടെ പ്രിയപ്പെട്ട വിഷയമാണ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വിജയ്ക്കൊപ്പം തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവെന്നും പറയുന്നു.ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ഇരുവരും ഒരുമിച്ച്‌ യാത്ര ചെയ്യുന്നതിന്റെയും സമയം ചിലവഴിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും അടക്കം പുറത്ത് വന്നത് ഇത്തരം പ്രചാരണങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ്.മറ്റൊരു എംജിആറും ജയലളിതയുമായി വിജയും തൃഷയും മാറാൻ സാധ്യത ഉണ്ടെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു.

തൃഷ അമ്മയോട് പിണങ്ങിയിരിക്കുകയാണെന്നും വിജയ്ക്കൊപ്പമാണ് താമസം എന്നുമാണ് അറിഞ്ഞത് എന്നും യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.ആലപ്പി അഷ്റഫിന്റെ വാക്കുകള്‍: ”തമിഴ് സിനിമാരംഗത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് വിജയും തൃഷയും. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം താരങ്ങളുടെ കൂട്ടത്തിലും ഇരുവരും ഉണ്ട്. സ്വാഭാവികമായും ഇത്തരം സെലിബ്രിറ്റികളുടെ വ്യക്തിജീവിതവും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകും. ഇവരുടെ കാര്യത്തിലും പലപ്പോഴും വിവാദങ്ങളും ഗോസിപ്പുകളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.വിജയ് സിനിമാ ജീവിതം ഉപേക്ഷിച്ച്‌ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന ചിത്രമായ ജനനായകൻ റിലീസിന് ഒരുങ്ങുകയുമാണ്.

വിജയുടെ അതേ പാതയില്‍ തന്നെ തൃഷയും കടന്ന് വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമാ നിരീക്ഷകന്‍ വിപി അനന്തന്‍ ആണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.തൃഷ സിനിമ ഉപേക്ഷിച്ച്‌ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ കുറിച്ച്‌ അമ്മയുമായി സംസാരിച്ചു. അഭിനയം ഉപേക്ഷിക്കുന്നതില്‍ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും അങ്ങനെ അവര്‍ തമ്മില്‍ പിണങ്ങി എന്നും വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നു. തൃഷയെ സംബന്ധിച്ച്‌ ഗോസിപ്പ് ആയി ആദ്യം വന്ന കാര്യങ്ങള്‍ എല്ലാം കാലക്രമേണ യാഥാര്‍ത്ഥ്യമായി മാറുകയാണ് പതിവ്. അങ്ങനെയെങ്കില്‍ ഈ രാഷ്ട്രീയ പ്രവേശന ഗോസിപ്പും താമസിയാതെ യാഥാര്‍ത്ഥ്യമായി മാറാനാണ് സാധ്യത.

എംജിആര്‍ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൂടെ കൂട്ടിയപ്പോള്‍ ജനം സ്വീകരിച്ചു. അത് പോലെ നായകനൊപ്പം രാഷ്ട്രീയത്തിലേക്ക് തൃഷ വരാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായി അഹങ്കാരമോ താരജാഡയോ ഇല്ലാത്ത നടിയാണ് തൃഷ. ബാഹുബലി താരം റാണ ദഗ്ഗുബാട്ടിയുമായുളള തൃഷയുടെ പ്രണയം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. കോഫി വിത്ത് കരണില്‍ റാണ താനും തൃഷയും ഡേറ്റിംഗ് നടത്തിയിരുന്നതായി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേര്‍പിരിയലിന്റെ കാരണങ്ങള്‍ രണ്ട് പേരും സ്വകാര്യമായി സൂക്ഷിക്കുന്നു.2015ല്‍ വരുണ്‍ മണിയന്‍ എന്ന ബിസിനസ്സുകാരനുമായി തൃഷയുടെ വിവാഹ നിശ്ചയം വലിയ ആര്‍ഭാടത്തോടെ നടന്നിരുന്നു.

കൊച്ചടിയാന്‍ അടക്കം പല സിനിമകള്‍ക്കും സാമ്ബത്തിക സഹായം ചെയ്തിട്ടുളള ആളാണ് വരുണ്‍ മണിയന്‍. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടിയാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ കേസും വഴക്കും കോലാഹലങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതോടെ വരുണും ധനുഷും ശത്രുക്കളായി

You may also like

error: Content is protected !!
Join Our WhatsApp Group