ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം.പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. സംഭവത്തില്‍ പ്രതിയായ ആനന്ദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണ്.മഞ്ചനബലെ ഗ്രാമത്തിലെ വൈശാലി എന്ന പെണ്‍കുട്ടിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. യുവാവ് വൈശാലിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പെണ്‍കുട്ടി ഇത് നിരസിക്കുകയായിരുന്നു.
ഇതില്‍ പ്രകോപിതനായ ആനന്ദ് കുമാർ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ പെണ്‍കുട്ടിയുടെ മുഖത്ത് ഒഴിച്ച ശേഷം ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരിക്കുന്നു.ആക്രമണത്തില്‍ ഉപയോഗിച്ച ആസിഡ് വീര്യം കുറഞ്ഞതായതിനാല്‍ ഇരയ്‌ക്ക് നേരിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് പോലീസ് പറഞ്ഞു. അത്സമയം സ്വയം തീകൊളുത്തിയ യുവാവ് 70 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചിക്കബെല്ലാപുര പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഹീ ജാൻതാ”..ദേശീയ പണിമുടക്കിനെ കുറിച്ച് അറിയില്ലെന്ന് ഡല്‍ഹി നിവാസികള്‍; അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂര്‍ണ്ണ പരാജയം
അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ പരാജയം. ജനജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാജ്യതലസ്ഥാനമായ ഡല്‍ഹി, വാണിജ്യനഗരമായ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്.പഴയ ചുവപ്പുകോട്ടയായ ബംഗാളില്‍ പോലും പണിമുടക്കിനെ ജനം തള്ളികളഞ്ഞു.ഡല്‍ഹിയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ട്. റോഡുകളില്‍ സാധാരണ ഉണ്ടാകാറുള്ള ഗതാഗത കുരുക്കിനും കുറവില്ല. ദേശീയ പണിമുടക്കിനെ കുറിച്ചുള്ള ചോദ്യത്തിന് നഹീ ജാൻതാ എന്നാണ് അവരുടെ പ്രതികരണം.
വാണിജ്യനഗരമായ മുംബൈയില്‍ ഫാക്ടറികളും സ്ഥാപനങ്ങളും പതിവ് പൊലെ പ്രവർത്തിക്കുന്നുണ്ട്. അവിടെ കടയടപ്പിക്കലോ ഭീഷണിപ്പെടുത്തി ജനം ജീവിതം തടസ്സപ്പെടുത്തലോ ഇല്ല. സർക്കാർ ഓഫീസുകളിലെ കസേരകളില്‍ പതിവ് പോലെ ജീവനക്കാരുണ്ട്. ഇവിടെത്തെ പോലെ ‘സർക്കാർ സ്പോണ്‍സേഡ്’ കുട്ടയവധി ഇല്ലെന്ന് ചുരുക്കം.പണിമുടക്കിന് പിന്തുണ നല്‍കിയ ഡിഎംകെ ഭരിക്കുന്ന ചെന്നെെയിലും പണിമുടക്കിന്റെ ലാഞ്ചന പോലും ഇല്ല. നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്ക് രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
ബംഗാളില്‍ ഏതാനും തൃണമുല്‍ പ്രവർത്തകർ കടയടപ്പിക്കാൻ ശ്രമിച്ചത് ഒഴിച്ചാല്‍ ജനജീവിതം സാധാരണ നിലയിലാണ്. ബിഹാറില്‍ ആർജെഡി പ്രവർത്തകർ ട്രെയിൻ തടയാൻ ശ്രമം നടത്തിയെങ്കിലും ആർപിഎഫ് ഇവരെ തൂക്കി വാഹനത്തിലിട്ട് കൊണ്ടുപോയതോടെ സമരത്തിന് അറുതിയായി. നിലവില്‍ കേരളത്തില്‍ മാത്രമാണ് ദേശീയ പണിമുടക്കെന്ന കലാപരിപാടി നടക്കുന്നതെന്ന് വ്യക്തം.