Home Featured ഐ ഫോണ്‍ 16-62950, എസ് 25-66999: പാതി വിലയിലും വാങ്ങിക്കാം,ബാംഗ്ലൂരുകാര്‍ക്കും വന്‍ ഓഫറുമായി ലുലു

ഐ ഫോണ്‍ 16-62950, എസ് 25-66999: പാതി വിലയിലും വാങ്ങിക്കാം,ബാംഗ്ലൂരുകാര്‍ക്കും വന്‍ ഓഫറുമായി ലുലു

by admin

വലിയ ഓഫറുകളും വിലകിഴിവികളുമായി കേരളത്തിലെ എല്ലാ ലുലു സ്ഥാപനങ്ങളിലും ഷോപ്പിങ് ഫെസ്റ്റിവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലെ ലുലുമാളുകള്‍ക്ക് പുറമെ തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും വിലക്കിഴിവും ഓഫറകളുമുണ്ട്.

കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു ഓഫറെന്ന് കരുതി കർണാടകയിലുള്ളവർ നിവാസികള്‍ നിരാശപ്പെടേണ്ട ആവശ്യപ്പെടേണ്ട ആവശ്യമില്ല. ബെംഗ്ലൂരുവിലെ സ്ഥാപനങ്ങളിലും സമാനമായ ഓഫറുകള്‍ ലുലു ലഭ്യമാക്കിയിട്ടുണ്ട്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ വില്‍പ്പനയില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കും.ജുലൈ മൂന്നിന് ആരംഭിച്ച ഓഫർ സെയില്‍ 4, 5, 6 ദിവസങ്ങളില്‍ നീണ്ട് നില്‍ക്കും. ഗ്രോസറീസ്, ഫ്രഷ് പ്രൊഡ്യൂസ്, ഡെയ്‌ലി എസൻഷ്യലുകള്‍, ഫാഷൻ, ബ്യൂട്ടി, ഫുട്‌വിയർ, കിഡ്‌സ്‌വിയർ, മൊബൈലുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, ഇലക്‌ട്രോണിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫർ ലഭ്യമാണ്.

ഓഫർ എവിടെയൊക്കെ ലഭ്യമാകും : ലുലു ഹൈപ്പർമാർക്കറ്റ്ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, ലുലു മാള്‍ രാജാജിനഗർലുലു ഡെയ്‌ലി, ലുലു കണക്റ്റ്, REO, VR ബെംഗലുരുലുലു ഡെയ്‌ലി, ഫോറം സouth ബെംഗലുരുലുലു ഡെയ്‌ലി, M5 ECity മാള്‍, ഇലക്‌ട്രോണിക് സിറ്റി.

ഇലക്‌ട്രോണിക്സ് വിഭാഗത്തിലെ പ്രധാന ഓഫറുകള്‍ : ആപ്പിള്‍ ഐഫോണ്‍ 16 128GB: 62950

സാംസങ്ങ് ഗാലക്സി S25 256GB സ്റ്റോറേജ്: 66999

വണ്‍പ്ലസ് 12R 256GB സ്റ്റോറേജ്: 57999

വിവോ V30 512GB സ്റ്റോറേജ്: 37999

മൊബൈല്‍ ആക്‌സസറികള്‍: സ്മാർട്ട് വാച്ചുകള്‍, എർബഡ്സ് എന്നിവയില്‍ ആകർഷകമായ ഓഫറുകള്‍

അതേസമയം, ലുലു മാളുകളിലെ അന്താരാഷ്ട്ര ബ്രാൻഡുകള്‍ ഉള്‍പ്പെടുന്ന വിവിധ കടകള്‍ ലുലു ഓണ്‍ സെയില്‍ പരിപാടിയില്‍ പങ്കാളികളാകും. 50 ശതമാനം വിലക്കുറവോടെ ലുലു കണക്‌ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍ വഴിയും സാധിക്കും.ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ വീടിനുള്ള ഉപകരണങ്ങളും മറ്റ് ഇലക്‌ട്രോണിക് വസ്തുക്കളും ഇനി 50% കിഴിവില്‍ വാങ്ങാം.

ഇതുപോലെ തന്നെ ലുലു ഹൈപ്പറില്‍ നിന്ന് നിത്യോപയോഗ സാമഗ്രികളും മറ്റ് റീട്ടെയില്‍ ഉത്പന്നങ്ങളും ഫ്‌ളാറ്റ് 50 സെല്‍ വഴി ഓഫറില്‍ ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവയുള്‍പ്പെടെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.ഫാഷൻ വിഭാഗത്തിലും വമ്ബിച്ച ഓഫറുകളാണ്. ലുലുവിന്റെ ബ്രാൻഡുകളോടൊപ്പം 500ല്‍ കൂടുതലായ അന്താരാഷ്ട്ര ബ്രാൻഡുകളും എൻഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി വിലക്കിഴിവ് നല്‍കുന്നു. ജുവലറി, സ്‌പെക്സ്, കോസ്മെറ്റിക്‌സ്, ബ്യൂട്ടി ഉത്പന്നങ്ങള്‍ എന്നിവയും കിഴിവില്‍ ലഭ്യമാകും. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും ഫണ്‍ട്യൂർ വിനോദ കേന്ദ്രവും രാത്രിയിലും പ്രവർത്തിക്കും

You may also like

error: Content is protected !!
Join Our WhatsApp Group