Home Featured ശിവമോഗയിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തി

ശിവമോഗയിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തി

by admin

മൈസൂരു : ശിവമോഗയിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തി. ഹൊസനഗറിലെ വിജാപുര ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശവാസിയായ നവീനിന്റെ പശുവിനുനേരേയാണ് ക്രൂരത.ശനിയാഴ്ച വൈകീട്ട് നവീൻ തന്റെ പശുവിനെ മേയാൻവിട്ടതായിരുന്നു. പശുവിന്റെ ദേഹത്തുനിന്ന് രക്തസ്രാവം കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ വിവരമറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒൻപതുവയസ്സുള്ള പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടത്. പശുവിനെ അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ച് ചികിത്സനൽകി.

സംഭവത്തിൽ പോലീസ് അന്വേഷണംതുടങ്ങി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നവീനൊപ്പം പരാതിനൽകാനെത്തിയ പ്രദേശവാസികൾ സ്റ്റേഷനിൽ പ്രതിഷേധിച്ചു.അക്രമിയെ ഉടൻ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച്‌ മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവര്‍ഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിര്‍ഖാൻ

സ്വകാര്യ ജീവിതം പൊതുമദ്ധ്യത്തില്‍ നിന്ന് മാറ്റിനിർത്താൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ചില സന്ദർഭങ്ങളില്‍ വ്യക്തിജീവിതത്തെക്കുറിച്ച്‌ അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. അത്തരത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് താരം. ലല്ലൻ ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തി ജീവിതത്തിന്റെ ചില ഇരുളടഞ്ഞ കാലഘട്ടത്തെക്കുറിച്ച്‌ അദ്ദേഹം വെളിപ്പെടുത്തിയത്.2002-ലാണ് ആദ്യ ഭാര്യ റീന ദത്തയുമായി ആമിർ ഖാൻ വേർ പിരിയുന്നത്.

വിവാഹമോചനം തന്നെ വല്ലാതെ ബാധിച്ചിരുന്നതായും മദ്യപാനത്തിന് അടിമപ്പെട്ടിരുന്നതായും തുറന്നുപറയുകയാണ് താരം. ഈ സമയത്താണ് തന്നെ ഒരു പത്രം മാൻ ഓഫ് ദ ഇയർ എന്ന വാഴ്‌ത്തിയത്, ലഗാൻ ഇറങ്ങിയ സമയമായിരുന്നു. എന്നാല്‍ ആ തലക്കെട്ട് കണ്ടപ്പോള്‍ വിരോധാഭാസമെന്നാണ് എനിക്ക് തോന്നിയതെന്നും നടൻ പറഞ്ഞു. താരം വളരെ വൈകാരികമായാണ് പ്രതികരിച്ചത്.

ഞാനും റീനയും വേർപിരിഞ്ഞ രാത്രിയില്‍ ഒരു ബോട്ടില്‍ മജ്യം മുഴുവൻ കാലിയാക്കി. പിന്നീട് ഒന്നരവർഷത്തില്‍ ഞാൻ മദ്യപിക്കാതിരുന്ന ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. ഉറങ്ങിയി രുന്നില്ല. ബോധം നശിക്കുന്നതുവരെ കുടിച്ചു. മദ്യപിച്ച്‌ മരിക്കാനായിരുന്നു എന്റെ തീരുമാനം—ആമിർ വെളിപ്പെടുത്തി. 16 വർഷത്തെ ദാമ്ബത്യത്തിനൊടുവിലാണ് റീനയും ആമിറും വേർപിരിഞ്ഞ. ഇറ ഖാൻ, ജുനൈദ് ഖാൻ എന്ന രണ്ടുമക്കളും ദമ്ബതികള്‍ക്കുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group