ബെംഗളൂരു ∙ ബെംഗളൂരുവിൽ നിന്നു സമീപ സ്ഥലങ്ങളിലേക്കുള്ള കർണാടക ആർടിസിയുടെ വാരാന്ത്യ തീർഥാടന യാത്ര നാളെ ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6.30നു ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് രാത്രി 8.30നു തിരിച്ചെത്തുന്ന വിധത്തിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആകെ 270 കിലോമീറ്റർ ദൂരമാണു യാത്ര. മുതിർന്നവർക്ക് 600 രൂപയും 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കു 450 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കർണാടക ആർടിസിയുടെ വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. ഫോൺ: 080 26252625, 7760990100.
സന്ദർശിക്കുന്ന സ്ഥലങ്ങൾ :
∙ ബെംഗളൂരുവിൽനിന്നു രാവിലെ 6.30നു പുറപ്പെട്ട് 8നു ചിക്കതിരുപ്പതിയിലെത്തും. തുടർന്ന് 9.30 വരെ പ്രസന്ന വെങ്കടേശ്വരസ്വാമി ക്ഷേത്ര ദർശനം, പ്രഭാത ഭക്ഷണം.
∙ 9.30നു ചിക് തിരുപ്പതിയിൽ നിന്നു പുറപ്പെട്ട് 10.30നു ബംഗരുപേട്ടയിലെത്തും. 12.30 വരെ കോടിലിംഗേശ്വര ക്ഷേത്ര ദർശനം.
∙ 12.30നു ബംഗരുപേട്ടയിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിനു ബംഗരു തിരുപ്പതിയിലെത്തും. 2.30വരെ ലക്ഷി വേങ്കടേശ്വര ക്ഷേത്രം ദർശനം, ഉച്ചഭക്ഷണം.
∙ 2.30 നു ബംഗരു തിരുപ്പതിയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 3ന് അവനിയിലെത്തും. 3.30 വരെ രാമലിംഗേശ്വര ക്ഷേത്രം ദർശനം.
∙ 3.30ന് അവനിയിൽനിന്നു പുറപ്പെട്ടു 4.05 നു മുൾബാഗലിൽ എത്തും. 4.30 വരെ വീരാഞ്ജനേയസ്വാമി ക്ഷേത്രം ദർശനം. ∙ 4.30നു മുൾബാഗലിൽനിന്നു പുറപ്പെട്ട് 4.55നു കുരുടുമലെയിലെത്തും.
5.30 വരെ ഗണേശ ക്ഷേത്രം ദർശനം. ∙ 5.30നു കുരുടുമലെയിൽനിന്നു പുറപ്പെട്ട് 6.15നു കോലാറിലെത്തും. രാത്രി 7 വരെ സോമേശ്വര ക്ഷേത്രം ദർശനം.
∙ 7നു കോലാറിൽനിന്നു പുറപ്പെട്ട് 8.30നു ബെംഗളൂരുവിൽ തിരിച്ചെത്തും