Home Featured ബെംഗളൂരു: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു

by admin

ബെംഗളൂരു: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനങ്ങള്‍ നല്‍കിയ പ്രതിഭയാണ് വിടവാങ്ങിയത്. രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് കെ എം ചെറിയാന്‍. ഇന്നലെ സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം. രാത്രിയോടെ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നതെ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം. രാജ്യം അദ്ദേഹത്തിന് 1991ല്‍ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച.രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത് മലയാളിയായ ഡോ. കെ.എം ചെറിയാൻ ആണ്. കൂടാതെ ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കല്‍, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. 1991-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സർജറിയില്‍ ലക്ചററായാണ് ഡോ. ചെറിയാൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്.വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമായിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജൻ്റെ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായിരുന്നു.ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷൻ്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡൻ്റും ഡയറക്ടറും പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാനുമായിരുന്നു. അമേരിക്കൻ അസോസിയേഷൻ ഫോർ തൊറാസിക് സർജറിയിലെ ആദ്യ ഇന്ത്യൻ അംഗവും ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയും മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗവുമാണ്. ഹാർവാർഡ് മെഡിക്കല്‍ സ്കൂള്‍ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ല്‍ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കല്‍ എക്സലൻസ് അവാർഡ് ലഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group