തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി. മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. നാളെ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.10 രൂപ മുതല്‍ 50 രൂപ വരെ വില വര്‍ധിക്കും. 1500 രൂപയ്‌ക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപയ്‌ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്.സ്‌പിരിറ്റിന്‍റെ വില വര്‍ധിച്ചതോടെ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് മദ്യ നിര്‍മാണ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ശരാശരി 10% ഒരു കുപ്പിക്ക് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്.
ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി.കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യത്തിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെവ്കോ എംഡി എക്സൈസ് മന്ത്രി എംബി രാജേഷിന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് മദ്യത്തിന്‍റെ വില കൂട്ടാൻ തീരുമാനമായത്.
റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്.ഗവർണറുടെ പ്രസംഗത്തിനിടെയാണ് കമ്മീഷണർ കുഴഞ്ഞുവീണത്. വെയിലേറ്റാണ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥന് വേദിക്ക് സമീപമുള്ള ആംബുലൻസിൽ പ്രാഥമിക ശുശ്രൂഷ നൽകി. മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
സെൻട്രൽ സ്റ്റേഡിയത്തിൽ 76-ാമത് റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുകയാണ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ചുകൊണ്ട് സംസാരിച്ചു