Home Featured മകര സംക്രാന്തി:ഇന്ന് എറണാകുളത്തേക്ക് പ്രത്യേക ട്രെയിൻ സർവിസ്

മകര സംക്രാന്തി:ഇന്ന് എറണാകുളത്തേക്ക് പ്രത്യേക ട്രെയിൻ സർവിസ്

by admin

ബെംഗളൂരു : മകര സംക്രാന്തിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും ഓരോ ട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്. യെശ്വന്തപുര സ്റ്റേഷനിൽനിന്നാണ് പുറപ്പെടുക.യെശ്വന്തപുര-എറണാകുളം(06573) സ്പെഷ്യൽ എക്സ്പ്രസ് ജനുവരി 10-ന് വൈകീട്ട് 4.45-ന് പുറപ്പെടും. 11-ന് രാവിലെ ഏഴിന് എറണാകുളത്തെത്തും. എറണാകുളം-യെശ്വന്തപുര (06572) സ്പെഷ്യൽ എക്‌സ്പ്രസ് 11-ന് രാവിലെ 9.35-ന് പുറപ്പെടും.

രാത്രി 10-ന് യെശ്വന്തപുരയിലെത്തും.എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ.പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ വണ്ടിക്ക് ഇരുവശത്തേക്കും സ്റ്റോപ്പുണ്ടാകും. ഒരു ടു ടിയർ എ.സി, രണ്ട് ത്രീ ടിയർ എ.സി., 10 സ്ലീപ്പർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക് വാൻ കോച്ചുകളാണ് വണ്ടിയിലുള്ളത്.

പലപ്പോഴായി പണം കടം വാങ്ങിയത് അച്ഛനെ ചികിത്സിക്കാനെന്ന് പറഞ്ഞ്; സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ യുവാവ് കണ്ടത്..; 28 കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

തന്നെ കബളിപ്പിച്ച്‌ പണം കൈക്കലാക്കിയ സഹപ്രവർത്തകയെ ജോലിസ്ഥലത്തെ പാർക്കിങ്ങില്‍ വെച്ച്‌ കുത്തിക്കൊലപ്പെടുത്തി യുവാവ്.30 കാരനായ കൃഷ്ണ കനോജ എന്ന യുവാവാണ് സഹപ്രവർത്തകയായ ശുഭദ കോദാരി എന്ന 28 കാരിയെ കുത്തി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.പാർക്കിഗ് ഏരിയയില്‍ വെച്ച്‌ കൃഷ്ണ ശുഭദയെ തടഞ്ഞ് വെക്കുന്നതും ഇരുവരും വാക്കുതർക്കത്തില്‍ ഏർപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പ്രകോപിതനായ പ്രതി കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നു.

നിരവധി പേർ ഈ കൃത്യത്തിന് ദൃക്സാക്ഷിയായെങ്കിലും ആരും കൃഷ്ണ കനോജയെ തടയാനെത്തിയില്ല. യുവതി കുത്തേറ്റ് വീണതോടെ യുവാവ് കത്തി വലിച്ചെറിഞ്ഞു. ഇതോടെ ആളുകള്‍ ഓടിക്കൂടി കൃഷ്ണയെ പിടിച്ച്‌ വെച്ച്‌ മർദ്ദിക്കുകയും യുവതിയെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സുഭദ മരണപ്പെട്ടത്.യെരവാഡയിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് കമ്ബനിയായ ഡബ്ല്യുഎൻഎസ് ഗ്ലോബലില്‍ അക്കൗണ്ടന്‍റാണ് പ്രതിയായ കൃഷ്ണ കനോജ. ശുഭദ കൃഷ്ണ കനോജയെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

കൃഷ്ണയും സഹപ്രവർത്തകയായ യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്നും പിതാവിന്‍റെ അസുഖത്തിന്‍റെ പേര് പറഞ്ഞ് ഇവർ യുവാവില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. അച്ഛന് അസുഖമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും പറഞ്ഞാണ് ശുഭദ പണം വാങ്ങിയത്.കുറച്ച്‌ നാള്‍ കഴിഞ്ഞ് കൃഷ്ണ കനോജ യുവതിയോട് പണം തിരികെ ചോദിച്ചു. എന്നാല്‍ പിതാവിന്‍റെ ആരോഗ്യനില മോശമാണെന്നും പണമില്ലന്നും പറഞ്ഞ് ശുഭദ പണം നകാൻ വിസമ്മതിച്ചു. സംശയം തോന്നിയ കൃഷ്ണ യുവതിയുടെ നാട്ടിലെത്തി. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. സഹപ്രവർത്തകയുടെ പിതാവിന് അസുഖമൊന്നുമില്ലെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും കൃഷ്ണ കനോജ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.

തിരികെ ഓഫീസിലെത്തിയ യുവാവ് യുവതിയോട് തന്നെ കബളിപ്പിച്ചതിനെക്കുറിച്ച്‌ ചോദിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൃഷ്ണ ശുഭദയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തിയത്. കൃഷ്ണ കനോജയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group