ഒളിവു പോരാട്ട ജീവിതം അവസാനിപ്പിച്ച് കർണാടകയില്‍ ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോയിസ്റ്റ് പ്രവർത്തകരുടെയും പുനരധിവാസത്തിനുള്ള ധനസഹായം സംബന്ധിച്ച് തീരുമാനമായി.മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിച്ച പുനരധിവാസ സമിതിയും ചിക്കമഗളൂരു ഡെപ്യുട്ടി കമ്മീഷണർ മീന നാഗരാജും തമ്മില്‍ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കർണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവർക്ക് ഏഴര ലക്ഷവും കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശിനി ജിഷ, ജിഷയുടെ ഭർത്താവും തമിഴ്നാട് റാണിപ്പേട്ട് സ്വദേശിയുമായ വസന്ത് കുമാർ എന്നിവർക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്ബത്തിക സഹായം അനുവദിക്കാൻ അനുമതിയായത്.
ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തില്‍ മൂന്നു ലക്ഷം രൂപ വീതം നല്‍കും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നല്‍കും. ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്ബതും കേസുകളാണുള്ളത്.ബുധനാഴ്ച വൈകീട്ട് ബംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുമ്ബാകെയായിരുന്നു മാവോയിസ്റ്റ് പ്രവർത്തകരുടെ കീഴടങ്ങല്‍. വനിതകളായ നാലു പേരെ ഡയറി സർക്കിളിന് സമീപത്തെ മഹിള സാന്ത്വന കേന്ദ്രത്തിലും മറ്റു മൂന്നുപേരെ മടിവാള ഫോറൻസിക് ലബോറട്ടറി സ്പെഷ്യല്‍ സെല്ലിലും ബുധനാഴ്ച രാത്രി പാർപ്പിച്ചു.
ആറു പ്രതികളെയും വ്യാഴാഴ്ച ബംഗളൂരുവിലെ എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി. രാവിലെ വിക്ടോറിയ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു ചിക്കമഗളൂരു പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ സിറ്റി സിവില്‍കോടതി വളപ്പിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജ് ഗംഗാധർ മുമ്ബാകെ ഹാജരാക്കിയത്. തുടർന്ന് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. അതേസമയം, ആറു മാവോയിസ്റ്റുകള്‍ കീഴടങ്ങിയെങ്കിലും കർണാടകയില്‍ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ കൂടി അവശേഷിക്കുന്നുണ്ട്; ചിക്കമഗളൂരു ശൃംഗേരി കിഗ്ഗ സ്വദേശിയായ കൊട്ടെഹൊണ്ട രവി എന്ന മാവോയിസ്റ്റ് പ്രവർത്തകൻ ഇപ്പോഴും ഒളിവിലാണ്.
വയനാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന എട്ട് മാവോയിസ്റ്റ് പ്രവർത്തകരുടെ സംഘത്തില്‍നിന്ന് ഒരു വർഷംമുമ്ബ് വേർപിരിഞ്ഞ രവി കർണാടകയിലേക്ക് ചുവടുമാറ്റിയിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു രവിയുടെ ഈ മാറ്റം. പിന്നീട് രവിയെ കുറിച്ച് മറ്റംഗങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. മറ്റ് ഏഴ് അംഗങ്ങളും പിന്നീട് കർണാടക വനത്തിലേക്ക് വന്നു. ഇതില്‍ നേതാവായ വിക്രം ഗൗഡ കഴിഞ്ഞ നവംബർ 18ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബാക്കി ആറുപേർ ഇപ്പോള്‍ കീഴടങ്ങുകയും ചെയ്തു.
‘ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ല, ആരുടെയും വേദനയില്‍ ഞാൻ ആഹ്ലാദിക്കില്ല’; പ്രതികരണവുമായി ഹണി റോസ്
ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്.ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്ല താനെന്നും നിർത്താതെ വേദനപിച്ച് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. നിയമ വ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് പറഞ്ഞു.ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാൻ. നിർത്താതെ പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ട് ഞാൻ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയില്‍ ഞാൻ ആഹ്ലാദിക്കുകയും ഇല്ല.
ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനില്‍ പോകാനുള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും, ” എന്നാണ് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കാക്കനാട് ജയിലിലാണ് ബോബി ഉള്ളത്. വിധ കേട്ട ബോബി ചെമ്മണ്ണൂരിന് രക്ത സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ കാക്കനാട് ജയിലിലേക്ക് മാറ്റി.
നാളെ ജില്ലാ കോടതിയില്‍ അപ്പില്‍ നല്‍കുമെന്ന് ജയിലിലേക്ക് പോകുന്നതിനിടെ ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ചയായിരുന്നു ബോബി ചെമ്മണ്ണൂരിനെ പോലിസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു.അതേ സമയം 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പർശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധിനിക്കാനും സാധ്യതയുണ്ടെന്നും പോലീസിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
ഹണി റോസിനെതിരായ ദ്വയാർത്ഥ പ്രയോഗം അശ്ലിലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. വലിയ വ്യവസായിയായതിനാല്‍ നാട് വിടാൻ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ട് ശരി വെച്ച് കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേ സമയം നാളെ ജാമ്യം തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ബോബി പറഞ്ഞു.