Home Featured ഭക്ഷണം വിളമ്പി നൽകാതെ ഫോണിൽ സംസാരിച്ചു ; ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഭക്ഷണം വിളമ്പി നൽകാതെ ഫോണിൽ സംസാരിച്ചു ; ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്നു

by admin

ഭക്ഷണം എടുത്ത് നല്‍കാതെ ഫോണില്‍ നോക്കിയിരുന്ന യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു. ടെക്സ്റ്റൈല്‍സ് ജീവനക്കാരിയായ ഗൌരമ്മയാണ് (28) കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭർത്താവ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്ബിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിളമ്ബി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു.

മുൻപൊരിക്കലും സമാന രീതിയില്‍ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച്‌ നിങ്ങളുടെ മകള്‍ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപുര റൂറല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group