Home Featured ബെംഗളൂരു ∙ ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് എസി ബസുകൾ അടുത്തമാസം സർവീസിനെത്തും

ബെംഗളൂരു ∙ ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് എസി ബസുകൾ അടുത്തമാസം സർവീസിനെത്തും

by admin

ബെംഗളൂരു ∙ ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് എസി ബസുകൾ അടുത്തമാസം സർവീസിനെത്തും.വിമാനത്താവള റൂട്ടിൽ നിലവിലുള്ള ഡീസൽ എസി ബസുകൾക്ക് പകരമായാണ് ഇലക്ട്രിക് ബസുകൾ ഓടിക്കുക. ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന 320 ബസുകളാണ് വാടകക്കരാർ അടിസ്ഥാനത്തിലെടുക്കുന്നത്.ഡ്രൈവറെ കമ്പനിയും കണ്ടക്ടറെ ബിഎംസിടിയുമാണ് നിയമിക്കുക.എസി ബസുകൾക്ക് ഒരു കിലോമീറ്ററിന് 65 രൂപ, നോൺ എസി ബസുകൾക്ക് 51 രൂപ എന്നിങ്ങനെയാണ് ബിഎംടിസി സ്വകാര്യ കമ്പനിക്കു നൽകുക.

നിലവിൽ ബിഎംടിസിയുടെ 1000 നോൺ എസി ഇലക്ട്രിക് ബസുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.17 റൂട്ടുകളിലായി 140 എസി ലോഫ്ലോർ ബസുകളാണ് ‘വായുവജ്ര’ എന്ന പേരിൽ വിമാനത്താവളത്തിലേക്ക് നിലവിൽ സർവീസ് നടത്തുന്നത്.കാലപ്പഴക്കമേറിയ ഈ ഡീസൽ ബസുകൾ മാറ്റി ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുന്നതോടെ പ്രവർത്തനച്ചെലവും കുറയ്ക്കാൻ കഴിയും.

സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും ഇനി സാധിക്കില്ല ; ഡിജിറ്റല്‍ കോണ്ടം ആപ്പുമായി ജര്‍മന്‍ കമ്ബനി

സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നതും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യമിട്ട് ജര്‍മന്‍ കോണ്ടം കമ്ബനിയായ ബില്ലി ബോയ് പുറത്തിറക്കിയ ഡിജിറ്റല്‍ കോണ്ടം ആപ്പാണ് ശ്രദ്ധേയമാകുന്നത്.കാംഡോം’ എന്ന പേരിലാണ് ഡിജിറ്റല്‍ കോണ്ടം ആപ്പ് കമ്ബനി പുറത്തിറക്കിയിരിക്കുന്നത്. റിവഞ്ച് പോണ്‍ എന്നറിയപ്പെടുന്ന സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ പുറത്ത് വിടുന്ന സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് കമ്ബനി ഇത്തരമൊരു ആശയവുമായി മുന്നോട്ടു വന്നത്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണ വ്യക്തികള്‍ വരെ എല്ലാവരേയും ഒരേപോലെ ബാധിച്ചിട്ടുള്ള ഒന്നാണ് റിവഞ്ച് പോണ്‍.

പോര്‍ച്ചുഗലിലെ എഗാസ് മോനിസ് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് നടത്തിയ പഠനങ്ങളില്‍ റിവഞ്ച് പോണ്‍ വിഷാദം, ഉത്കണ്ഠ, സാമൂഹികമായ ഉള്‍വലിയല്‍ എന്നിവ ഉള്‍പ്പെടെയുള്ള മാനസിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് പറയുന്നു. കോണ്ടം കമ്ബനിയായ ബില്ലി ബോയ്, ഇന്നോഷ്യന്‍ ബെര്‍ലിനുമായി സഹകരിച്ചാണ് ഡിജിറ്റല്‍ സ്വകാര്യത ലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ഈ ആപ്പ് പുറത്തിറക്കിയത്. കാംഡോം പ്രവര്‍ത്തിപ്പിക്കാന്‍ വളരെ എളുപ്പമാണ്. സ്വകാര്യ നിമിഷങ്ങള്‍ക്ക് മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തടുത്ത് വയ്ക്കുകയും ബ്ലോക്ക് ആക്ടീവാക്കാന്‍ അപ്ലിക്കേഷനിലെ വെര്‍ച്വല്‍ ബട്ടണ്‍ താഴേക്ക് സൈ്വപ്പ് ചെയ്യുകയും വേണം.

ബ്ലോക്ക് ലംഘിച്ച്‌ വീഡിയോയോ ഓഡിയോയോ റെക്കോര്‍ഡ് ചെയ്യാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും ആപ്പിന് കഴിയും.സ്വകാര്യ വേളകളില്‍ ഈ ആപ്പ് ഓണ്‍ ചെയ്യുന്നതിലൂടെ അനധികൃത വീഡിയോ ചിത്രീകരണം, മൈക്രോഫോണ്‍ റെക്കോര്‍ഡിങ് എന്നിവ തടയുന്നതിന് ബ്ലൂടൂത്ത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാംഡോം പ്രവര്‍ത്തിക്കും. ആപ്പ് വികസിപ്പിച്ചെടുത്ത ഫെലിപ്പ് അല്‍മേഡ അടുത്തിടെ കാംഡോമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

”സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. അവയില്‍ വളരെയധികം സെന്‍സിറ്റീവ് ഡാറ്റകള്‍ നാം സൂക്ഷിച്ചുവക്കുന്നു. സമ്മതമില്ലാത്ത സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡിംഗില്‍ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന്, ബ്ലൂടൂത്ത് ഉപയോഗിച്ച്‌ നിങ്ങളുടെ ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ആപ്പാണ് ഞങ്ങള്‍ സൃഷ്ടിച്ചത്”- ഫെലിപ്പ് അല്‍മേഡ പറഞ്ഞു.എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് കമ്ബനി പ്രതിജ്ഞാബദ്ധമാണെന്ന് ബില്ലി ബോയിയുടെ ബ്രാന്‍ഡ് മാനേജര്‍ അലക്‌സാണ്ടര്‍ സ്ടുമാന്‍ പറയുന്നു. ”ഭൗതികമായ സംരക്ഷണത്തിന് പേരുകേട്ട ഒരു ബ്രാന്‍ഡാണ് ബില്ലി ബോയ്. പുതിയ കാലത്ത് അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ കമ്ബനി തീരുമാനിച്ചു. വ്യക്തികളുടെ ലൈംഗികത ഉള്‍പ്പെടെയുള്ള സ്വകാര്യവേളകളില്‍ സമ്മതമില്ലാത്ത ദൃശ്യമോ ശബ്ദമോ പകര്‍ത്തുന്നത് തടയുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് ”- അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group