Home Featured മലപ്പുറം-ബെംഗളൂരു കെഎസ്ആർടിസി ബ സ് ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം-ബെംഗളൂരു കെഎസ്ആർടിസി ബ സ് ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

by admin

കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്.

മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവന്റെ തുടിപ്പ് നിലനിര്‍ത്തി; സംഘത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ഒരാളും

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശം കഴുകി (ഹോള്‍ ലങ് ലവാജ്) ജീവന്റെ തുടിപ്പ് നിലനിർത്തി ജോധ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാരുടെ സംഘം.അപൂര്‍വ ന്യൂമോണിയ ബാധിച്ച പതിനാറുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജീവനാണ് സംഘം രക്ഷിച്ചത്. ഇവരുടെ കൂട്ടത്തില്‍ കാസര്‍കോട്ടെ യുവ ഡോക്ടറുമുണ്ടായിരുന്നു. മേല്‍പ്പറമ്ബ് ചെമ്ബരിക്ക സീവ്യൂ ഹൗസിലെ ഡോ. സി.എ. ഫിര്‍നാസ്.ബാര്‍മറില്‍നിന്നുള്ള പെണ്‍കുഞ്ഞിനെ ജോധ്പുര്‍ എയിംസിലെ വെന്റിലേറ്ററില്‍ ആണ് പ്രവേശിപ്പിച്ചത്.

ശ്വാസകോശത്തിനുള്ളില്‍ ലിപ്പോപ്രോട്ടീന്‍ (സര്‍ഫക്ടന്റ്) പാളി അടിഞ്ഞതിനെ തുടര്‍ന്നുണ്ടാകുന്ന പള്‍മണറി ആല്‍വിയോളാര്‍ പ്രോട്ടീനോസിസ് എന്ന സങ്കീര്‍ണമായ (നീമാന്‍-പിക്ക് ഡിസീസ് ടൈപ്പ് സി-1) രോഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദിവസം എട്ടുമണിക്കൂര്‍ വീതം രണ്ട് ദിവസങ്ങളിലായി രണ്ട് ശ്വാസകോശപാളികളും കഴുകിയത്.ഒരു ദിവസം ഇതിനായി അഞ്ച് ലിറ്റര്‍ ഗ്ലൂക്കോസ് പോലുള്ള വെള്ളം ഉപയോഗിച്ചുവെന്ന് ഡോ. ഫിര്‍നാസ് പറഞ്ഞു. പടന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ചെമ്ബരിക്ക സീവ്യൂ ഹൗസിലെ അബ്ദുള്‍ മജീദ് ചെമ്ബരിക്കയുടെയും മിസിരിയുടെയും മകനാണ് ഫര്‍നാസ്.

എയിംസ് ഡല്‍ഹിയില്‍നിന്നാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ഇപ്പോള്‍ ജോധ്പുര്‍ എയിംസില്‍ ശിശുരോഗവിഭാഗത്തില്‍ അവസാവര്‍ഷ പി.ജി. വിദ്യാര്‍ഥിയാണ്. ഇവിടെതന്നെ പി.ജി. വിദ്യാര്‍ഥിയായ ഷെറിനാണ് ഭാര്യ. അജ്സല്‍, ഷാഹിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group