ബംഗളൂരു: ചിക്കോഡിയിലെ വീട്ടില്‍ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ രണ്ടുപേർ രണ്ട് പിഞ്ചു കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി.അതാനി ടൗണില്‍ സ്വാമി പ്ലോട്ടിലാണ് സംഭവം. വിജയ് ദേശായിയുടെ മക്കളായ സ്വാതി ദേശായി (നാല്), വ്യോം ദേശായി (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. നഴ്സറി വിദ്യാർഥികളായ രണ്ടുപേരും വീട്ടിലെത്തിയ ഉടനെയാണ് അക്രമികള്‍ വന്നത്. തത്സമയം അവരുടെ അമ്മൂമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.മാസ്ക് ധരിച്ചവർ വീട്ടില്‍ പ്രവേശിക്കുന്നതിന്റെയും കുട്ടികളെ എടുത്ത് പോവുകയും കാറില്‍ കയറുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വി പതിഞ്ഞിട്ടുണ്ട്.
‘ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്സ് ആണോ’, ഫുഡ് ഡെലിവറി ആപ്പിലൂടെയും ‘സ്‌റ്റോക്കിങ്’
പ്രണയം നിരസിച്ചതിനും അവസാനിപ്പിച്ചതിനും കൊലചെയ്യപ്പെട്ടവരും ആക്രമിക്കപ്പെട്ടവരും നിരവധിയാണ് നമ്മുടെ സമൂഹത്തില്‍.നേരിട്ടുള്ള അക്രമങ്ങള്‍ പോരാതെ സൈബറിടങ്ങളിലൂടെയും ഇത്തരക്കാർ ‘എക്സുകളെ’ ദ്രോഹിക്കാറുണ്ട്. അത്തരത്തിലുള്ള അക്രമങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒരു പുതിയ സംഗതിയാണ് ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പൂർവകാമുകിയെ ഫുഡ് ഡെലിവറി ആപ്പിലൂടെ പിന്തുടർന്ന് സ്വസ്ഥത കളയുന്ന യുവാവാണ് പുതിയ സംസാരവിഷയം.രുപാല്‍ മധുപ് എന്ന എന്ന യുവതി തന്റെ ലിങ്ക്ഡ്‌ഇൻ അക്കൗണ്ടിലൂടെ പുറത്തുവിട്ട വിവരങ്ങളിലൂടെയാണ് ഈ പുതിയതരം ‘ദ്രോഹത്തിനെ’ക്കുറിച്ച് പുറംലോകം അറിഞ്ഞത്.
തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവം എന്നുപറഞ്ഞാണ് രുപാല്‍ സംഭവം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി ഏജന്റായിരുന്ന പൂർവകാമുകൻ ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് പൂർവകാമുകിയെ പിന്തുടർന്നത്.ആപ്പില്‍ നിന്നും ആദ്യമൊക്കെ മെസേജുകള്‍ വന്നപ്പോള്‍ പെണ്‍കുട്ടി അത് കാര്യമായി എടുത്തില്ല. എന്നാല്‍ ഇത് സ്ഥിരമായപ്പോള്‍ അവള്‍ കാര്യത്തെ കുറച്ചുകൂടി ഗൗരവമായി എടുത്തു. ‘ചോക്ലേറ്റ് ഓർഡർ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്സ് ആണോ’, ‘രാത്രി രണ്ടുമണിക്ക് നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓർഡർ ചെയ്താല്‍’, ‘നീ ചെന്നൈയില്‍ എന്തുചെയ്യുകയാണ്’ എന്നിങ്ങനെ നീളുന്നു പൂർവകാമുകന്റെ ‘കെയറിങ്’.ഇതോടെ പെണ്‍കുട്ടി ആകെ അന്ധാളിപ്പിലായി.
താൻ എവിടെയൊക്കെ പോകുന്നു എന്തൊക്കെ കഴിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ അയാള്‍ നിരന്തരം അറിഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന വസ്തുത പെണ്‍കുട്ടിയെ വല്ലാതെ ഭയപ്പെടുത്തി. ഇതോടെയാണ് അവള്‍ കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്. പ്രണയം നിരസിക്കുന്നതിനെ വൈരാഗ്യത്തോടെ കാണുന്നവർക്ക് സ്നേഹിച്ചിരുന്നവരെ ദ്രോഹിക്കാനിതാ പുതിയൊരു വഴികൂടി, ഇതിനെതിരെ ജാഗ്രത പാലിക്കണം എന്ന് പറഞ്ഞാണ് രുപാലി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇത്തരത്തിലൊരു കാര്യത്തിനുവേണ്ടി ഡേറ്റ ചോർത്തുന്നത് നീചമായ പ്രവർത്തിയാണെന്നും അധികാരികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഭൂരിഭാഗംപേരും കമന്റുകളില്‍ അഭിപ്രായപ്പെടുന്നു. അയാള്‍ക്കെതിരെയും ഫുഡ് ഡെലിവറി ആപ്പിനെതിരെയും പരാതി നല്‍കണമെന്നും നിയമപരമായി മുന്നോട്ടുപോകണമെന്നും നീളുന്നു കമന്റുകള്‍. അതേസമയം, ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നാണ് തോന്നുന്നതെന്നും കമന്റുകളുണ്ട്.