ബംഗളൂരു: സർക്കാർ സർവിസ് ഡോക്ടർമാർക്ക് ഇനി മൊബൈല്‍ ഫോണ്‍ വഴി ഹാജർ രേഖപ്പെടുത്താം. രേഖപ്പെടുത്തുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഉള്‍പ്പെടെ ഹാജറില്‍ അറിയാം.
ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്ന ‘മൊബൈല്‍ ബെയ്‌സ്ഡ് ജിയോഫെൻസ്ഡ് റിയല്‍ ടൈം’ ഹാജർ സമ്ബ്രദായം ആഗസ്റ്റ് ഒന്നിന് നിലവില്‍വരുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.ആശുപത്രികളില്‍ പോകാതെ സ്വന്തം കാര്യം നിർവഹിക്കുന്ന ഡോക്ടർമാരെ കുടുക്കാൻ കൂടിയാണ് പുതിയ ഹാജർ സമ്ബ്രദായം കൊണ്ടുവരുന്നത്. ആരോഗ്യപ്രവർത്തകർക്കും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കും പുതിയ ഹാജർ സമ്ബ്രദായം ബാധകമാണ്.
ആശുപത്രികളില്‍ രോഗികളെ നോക്കാൻ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ലൊക്കേഷൻ തിരിച്ചറിയാൻ കഴിയുന്ന ഹാജർ സമ്ബ്രദായം നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.