Home തിരഞ്ഞെടുത്ത വാർത്തകൾ കൊല്ലത്ത് മിന്നല്‍ റെയ്ഡ്, കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു

കൊല്ലത്ത് മിന്നല്‍ റെയ്ഡ്, കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു

കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്. വാടി കല്ലേലിവയല്‍ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകള്‍ നിർമ്മിക്കാൻ കരുതിയ സാമഗ്രികള്‍ പിടികൂടിയത്.കേന്ദ്രത്തില്‍ നിന്ന് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും പോലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ 46 പവൻ സ്വർണാഭരണങ്ങളും, 5 ലക്ഷം രൂപയും പോലീസ് സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണ്ണ വാച്ച്‌ അടക്കമുള്ള വിലകൂടിയ ആഡംബര വാച്ചുകളും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group