Home തിരഞ്ഞെടുത്ത വാർത്തകൾ പ്രണയബന്ധത്തില്‍ എതിര്‍പ്പ്; വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം, ഭര്‍ത്താവിനും മക്കള്‍ക്കും വെട്ടേറ്റു, അമ്മയ്ക്ക് ദാരുണാന്ത്യം

പ്രണയബന്ധത്തില്‍ എതിര്‍പ്പ്; വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം, ഭര്‍ത്താവിനും മക്കള്‍ക്കും വെട്ടേറ്റു, അമ്മയ്ക്ക് ദാരുണാന്ത്യം

തൂത്തുക്കുടി: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച യുവാവ് 48കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി.ഭർത്താവിനും മകനും മൂത്ത മകള്‍ക്കും വെട്ടേറ്റു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മുദലൂർ ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ആക്രമണത്തിനുശേഷം ദമ്പതികളുടെ രണ്ടു പെണ്‍മക്കളെയും കൂട്ടിക്കൊണ്ടുപോയ പ്രതിയെ പൊലീസ് നാലുമണിക്കൂറിനുള്ളില്‍ പിടികൂടി. പെണ്‍കുട്ടികളെ പിന്നീട് രക്ഷപ്പെടുത്തി.

മേരി വിജിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുത്തുകൃഷ്ണൻ (50), മകൻ (12), മൂത്ത മകള്‍ (15) എന്നിവർക്കാണ് പരിക്കേറ്റത്. മുത്തുകൃഷ്ണന്റെയും മകന്റെയും നില ഗുരുതരമാണെന്നാണ് വിവരം. ഇരുവരെയും തിരുനെല്‍വേലി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആനന്ദപുരം സ്വദേശിയായ ജ്ഞാന പ്രകാശ് (23) ആണ് അറസ്റ്റിലായത്. കുടുംബവുമായി അടുത്ത പരിചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

കൂലിപ്പണിക്കാരായ മേരിയും ഭർത്താവും മൂത്ത മകളുമായുള്ള പ്രതിയുടെ ബന്ധത്തെ എതിർത്തിരുന്നു. ഇതേത്തുടർന്ന് പെണ്‍കുട്ടി പ്രതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സംസാരിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ മറ്റു വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group