ബംഗളൂരൂ: ജെ.ഡി (എസ്) എം.പി പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസില്‍ പ്രത്യേക അന്വേഷണസംഘം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു.
സ്ത്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. പ്രജ്ജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ ഇതിനകം അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് 66കാരനായ രേവണ്ണ. അറസ്റ്റിലായ നാലുപേരും മൈസൂരു കൃഷ്ണരാജനഗര സ്വദേശികളാണ്.