ബെംഗളൂരു: മലയാളി യുവാവ് ബാംഗ്ലൂരിൽ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ചളവറ സ്വദേശി അഷറഫ് ടി (20) ആണ് മരിച്ചത്. ഹോസ്കൊട്ടയിലെ ബാക്കറി ഷോപ്പിൽ ഒരു വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച്ച അർദ്ധരാത്രി ടറസിനു മുകളിൽ നിന്ന് കാൽ വഴുതി വീണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരിച്ചത്.
മൃതദേഹം ഹോസ്കൊട്ട ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ബെംഗളൂരു ശിഹാബ് തങ്ങൾ സെൻററിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് ഇർഫാൻ. മാതാവ് ഫാത്തിമ. സഹോദരൻ അൽത്താഫ്.