Home തിരഞ്ഞെടുത്ത വാർത്തകൾ 1,200 കോടി ചെലവിൽ പണിത പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളക്കെട്ട്; കനത്ത മഴയിൽ വീഡിയോ പങ്കുവച്ച് കോൺഗ്രസ് നേതാവ്

1,200 കോടി ചെലവിൽ പണിത പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളക്കെട്ട്; കനത്ത മഴയിൽ വീഡിയോ പങ്കുവച്ച് കോൺഗ്രസ് നേതാവ്

by ടാർസ്യുസ്

ഡല്‍ഹി: കനത്ത മഴയില്‍ പുതിയ പാർലമെൻറ് മന്ദിരത്തില്‍ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ് വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്.പുതിയ പാർലമെന്റ് പണിയാൻ 1,200 കോടിയാണ് ചെലവഴിച്ചത്. മഴക്കാലത്ത് അവസ്ഥ പരിതാപകരം എന്നും സുപ്രിയ ശ്രീനേത് കുറിപ്പില്‍ പറയുന്നു.’പുതിയ പാർലമെന്റിന് വോട്ടല്ല, ബോട്ടുകളാണ് വേണ്ടത്’: പാർലമെന്റിന് പുറത്തുള്ള വെള്ളക്കെട്ടിനെതിരെ കോണ്‍ഗ്രസിന്റെ രേണുക ചൗധരി പരിഹസിച്ചു.ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. എയിംസ് ഫ്ലൈഓവർ ലൂപ്പില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. തിങ്കളാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്ന് എയിംസ്, ഭിക്കാജി കാമ പ്ലേസ്, ബാബ ഖരക് സിംഗ് മാർഗ്, ആർകെ പുരം സെക്ടർ 1, ശാന്തി പാത്ത് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

You may also like

error: Content is protected !!
Join Our WhatsApp Group